തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. ബാലരാമപുരം കോട്ടുകാല്‍കോണത്ത് ദിലീപ് – ശ്രുതി ദമ്പതികളുടെ മകന്‍ ദീപക്കിനെയാണ് വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ കാണാതായതെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി കിണറ്റിൽ വീണതാണോ അതോ മറ്റെന്തെങ്കിലും സാഹചര്യമുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.




