BREAKING NEWS

മദ്യലഹരിയില്‍ ഡോക്ടര്‍ പ്രസവമെടുത്തു, പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഗർഭിണി മരിച്ചതായി പരാതി. സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. പുവായൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കകർഹ ഗ്രാമത്തിൽ നിന്നുള്ള 22കാരിയായ ജൂലിയാണ് മരിച്ചത്. സെപ്റ്റംബർ എട്ടിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം സ്വകാര്യ ആംബുലൻസിൽ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

എന്നാൽ പുവായനിലെത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ കുടുംബത്തോട് നിർദേശിച്ചു. ആശുപത്രിയിലുണ്ടായിരുന്ന ഡോ. ഫിറോസ് നഗരത്തിൽനിന്ന് ഡോ. കെ.പി.യെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഡോ. കെ.പി ജൂലിയെ ശസ്ത്രക്രിയ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ശസ്ത്രക്രിയ നടത്തുമ്പോൾ ഡോക്ടർ മദ്യലഹരിയിലായിരുന്നുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. രാത്രിയോടെ ജൂലി ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പിന്നീട് ആരോഗ്യനില വഷളായതോടെ ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു.

ബറേലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജൂലി മരിക്കുകയായിരുന്നു.കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഡോ. കെ.പിക്കും ഡോ. ഫിറോസിനുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യക്കുള്ള കേസ് പൊലീസ് രജിസ്റ്റർ ചെയ്തു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026