കൊല്ലം: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ഫോക്കസ് ട്യൂഷൻ സെന്ററിലെ അധ്യാപകൻ ക്രൂരമായി മർദിച്ചുവെന്ന പരാതിയിൽ അഞ്ചൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരുകോൺ സ്വദേശികളായ റിയാസ് – റെജീന ദമ്പതികളുടെ മകളാണ് ആക്രമണത്തിൻ്റെ ഇര.
ക്ലാസിൽ പാഠഭാഗം വായിക്കുമ്പോൾ ഒരു വാക്ക് തെറ്റിയതിനെ തുടർന്നാണ് അധ്യാപകൻ കുട്ടിയെ അടിക്കുകയും കാലുകളിൽ പലതവണ അടിയേറ്റതിൻ്റെ പാടുകൾ ഉണ്ടാവുകയും ചെയ്തതായി രക്ഷിതാക്കൾ ആരോപിക്കുന്നു.
ക്ലാസിൽ പാഠഭാഗം വായിച്ചപ്പോൾ ഒരു വാക്ക് തെറ്റിയതിനാണ് അധ്യാപകൻ മർദിച്ചതെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ കാലുകളിൽ പല തവണ അടിയേറ്റതിന്റെ പാടുകൾ ഉണ്ടെന്നും കുടുംബം പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






