കോഴിക്കോട്: പാലാരിവട്ടത്ത് ‘പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട യുവതി’ എന്ന പേരിൽ പ്രചരിപ്പിച്ച ഫോട്ടോയ്ക്ക് വിദ്വേഷ പോസ്റ്റ് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യൂത്ത് ലീഗ്. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ വിജേഷിനെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് ‘പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട യുവതി’ എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഘ്പരിവാർ അടക്കമുള്ളവർ ഇത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. 2024ൽ ബെംഗളൂരുവിൽ നടന്ന സംഭവത്തിന്റെ ഫോട്ടോയാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നുമുണ്ട്.
ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ പോസ്റ്റ പങ്കുവെച്ചത്. ‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികൾ ആണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി’ എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.






