തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സൊല്യൂഷൻസ് ദുരൂഹത സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്ഡ വീണാ ടിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും രാഷ്ട്രീയവും ബിസിനസും വേറെയാണെന്ന നിലപാടിൽ സിപിഐ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാട് ആണ് കൗൺസിൽ എടുത്തത്. നേതാക്കൾ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലും വിഷയം ചർച്ചയായി.
അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞദിവസം ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവും ബിസിനസും വേറെയാണെന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്. ‘ഇതിലൊന്നും സിപിഐ കക്ഷിയേ അല്ല. ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ ഒരു പങ്കും സിപിഐക്കില്ല. ഉണ്ടാവുകയുമില്ല. സിപിഐക്ക് ഒന്നും പറയാനില്ല. ഇടതുപക്ഷ രാഷ്ട്രീയം വേറെ. ബിസിനസ് വേറെ’, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയം വേറെ ബിസിനസ് വേറെയെന്ന് ബിനോയ് വിശ്വം ആവർത്തിച്ചു.
അതേസമയം ഇ ഡി റെയ്ഡിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിനൊരുങ്ങുകയാണ് സിപിഎം. 23ന് കോഴിക്കോട് മുതലക്കുളത്ത് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും. ഇന്നലെ ചേർന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം, വിഷയം ചർച്ച ചെയ്തിരുന്നു. തുടർന്നാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകരിക്കാനുമുള്ള തീരുമാനം.






