ആലപ്പുഴ: തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് അമ്പിളി തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് കായലിലേക്ക് ചാടിയതെന്നാണ് വിവരം. എൻജിൻ പ്രവർത്തിച്ച നിലയിൽ ഒരു സ്കൂട്ടർ പാലത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽനിന്ന് അമ്പിളിയുടെ ബാങ്ക് പാസ് ബുക്കും മൊബൈൽ ഫോണും കണ്ടെത്തി. തുടർന്ന് പൊലീസും ഫയർഫോഴ്സ് രക്ഷാസംഘവും നാട്ടുകാരും ചേർന്ന് കായലിൽ തിരച്ചിൽ നടത്തി.
ചൊവ്വാഴ്ച രാത്രി ആരംഭിച്ച തിരച്ചിലിനൊടുവിൽ ബുധനാഴ്ചയാണ് അമ്പിളിയുടെ മൃതദേഹം കണ്ടെത്തിയത്. മക്കൾ: അതുൽ, അതുല്യ.
വിജയ് സർക്കാരിനെതിരെ അഴിമതി ആരോപണം; മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റാനുള്ള ടെൻഡറിൽ ക്രമക്കേടെന്ന് ബിജെപി






