BREAKING NEWS

മോഷണശ്രമമെന്നാരോപിച്ച് 12 കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂര മർദ്ദനം, കൈകാലുകൾ കൂട്ടിക്കെട്ടി മുറിവുകളിൽ മുളകുപൊടി പുരട്ടി, കണ്ണിൽ മുളകു വെള്ളം ഒഴിച്ചും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റിയും പീഡനം!! പിതാവിന്റെ ബന്ധുക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്, കുട്ടിയെ രക്ഷപ്പെടുത്തിയത് വഴിയാത്രക്കാരൻ, സംഭവം കൊടുവള്ളിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്; മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കൂട്ടിക്കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകു വെള്ളം ഒഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്‌തതായി കുട്ടി പറയുന്നു.

അതുപോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടിക്ക് മർദനം ഏറ്റിരുന്നു. മർദനത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവിടെ നിന്നും അർധരാത്രി രക്ഷപ്പെട്ട കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വിവരം അറിയിച്ചിട്ടും പോലീസ് തുടർ നടപടിയെടുത്തില്ലെന്നും കുട്ടി പറഞ്ഞിരുന്നു.

അതേസമയം മോഷണം പോയെന്നു വീട്ടുകാർ പറഞ്ഞ വസ്തു പിന്നീട് കണ്ടെത്തുകയും ചെയ്തു. സംഭവം കോഴിക്കോട് ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും അന്വേഷണം നടത്തി നടപടിയെടുക്കാൻ റൂറൽ എസ്പിക്ക് നിർദേശം നൽകുകയുമായിരുന്നു. കുട്ടിക്കും കുടുംബത്തിനും കൗൺസലിങ് നൽകിയ ശേഷം കുട്ടിയെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

ബസിൽ കയറുന്നതിനിടെ കാലിൽ നിന്ന് ഷൂ ഊരി വീണു, ഇതെടുക്കാനായി ഇറങ്ങാൻ ശ്രമിക്കവേ വാഹനം മുന്നോട്ടെടുത്തു, പിടിവിട്ട് നിലത്തുവീണ കോളേജ് വിദ്യാർഥിനിയുടെ തലയിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി ദാരുണാന്ത്യം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026