BREAKING NEWS

മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം, ഒരു വിഭാഗം ആൾക്കാരെ അടിച്ചമർത്തുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ല, തങ്ങളുടെ വോട്ട് കൂടി വാങ്ങിയാണ് ഈ പദവികളിൽ എത്തിയതെന്ന് മറക്കരുത്, മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും കാണാതായ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ചു. പുല്ലുവിള സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ എന്നിവരുടെ വീടാണ് സന്ദർശിച്ചത്. ഇരുവരെയും കടലിൽ കാണാതായിട്ട് 11 ദിവസം പിന്നിട്ടു. വിഴിഞ്ഞത്തെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും ഫിഷറീസ് മന്ത്രിയോടും കാണാതായ ജോണിന്റെ മകൾ ജിജി രൂക്ഷമായി പ്രതികരിച്ചു.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും അതിന് മാപ്പ് പറയണമെന്നും ജിജി ആവശ്യപ്പെട്ടു. ഉന്നത പദവികളിൽ ഇരിക്കുന്നവർ ഒരു വിഭാഗം ആൾക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലോ അവരെ അടിച്ചമർത്തുന്ന രീതിയിലോ സംസാരിക്കുന്നത് ശരിയല്ല. തങ്ങളുടെകൂടി വോട്ട് വാങ്ങിയാണ് മന്ത്രിമാർ ഈ പദവികളിൽ എത്തിയതെന്ന് മറക്കരുതെന്നും ജിജി പറഞ്ഞു.

ജോണിന്റെ വീട്ടിലെ സന്ദർശനത്തിന് ശേഷം മന്ത്രിമാർ അഞ്ചുതെങ്ങിലെ ഷിജിന്റെ വീട്ടിലുമെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇതിനിടെ മുതലപ്പൊഴി സന്ദർശിച്ച മന്ത്രിമാർ, തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുമെന്നും ഡ്രഡ്ജിങ്ങിനായി ഉത്തരവ് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

BREAKING NEWS
വിനോദയാത്ര തീരാവേദനയിലവസാനിച്ചു, അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026