ആലപ്പുഴ: ശശി തരൂരിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തിയാൽ ബിജെപിക്കാണ് സന്തോഷമാകുകയെന്ന് അദ്ദേഹം പറഞ്ഞു.
അലഹബാദിൽ ഇന്നലെ നടന്ന പരിപാടിയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തതായി കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. കോട്ടയിലെ പരിപാടിയിലും വലിയ ജനപങ്കാളിത്തമുണ്ടായി. ഇതൊന്നും കാണാൻ ശശി തരൂർ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പ്രസ്താവനകൾ തരൂർ മാത്രമല്ല, ആരും നടത്തരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അമിത് ഷാ സഭയിലെത്തുന്നതുവരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അമിത് ഷാ ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഫ്സിആർഎ ബിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. തന്റേടമുണ്ടെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത് ആർഎസ്എസിനെയാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസ് ബന്ധമുള്ള സംഘടനകൾ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേമാതരം വിവാദത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. എന്തെങ്കിലും പാകപ്പിഴ ഉണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിജെപി സമരവുമായി ബന്ധപ്പെട്ട് ശശി തരൂർ കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയത്. നീറ്റ് ക്രമക്കേടിൽ സിജെപി നടത്തിയ സമരങ്ങൾക്ക് ലഭിച്ച പിന്തുണ കോൺഗ്രസ് സമരങ്ങൾക്ക് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ജെൻസികളുടെ വിഷയം വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, മുംബൈയിൽ നടന്ന ഒരു സംവാദ പരിപാടിക്കിടെ നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ശശി തരൂർ വിശദീകരിച്ചു. താൻ നടത്തിയ സംഭാഷണത്തിലെ ഉള്ളടക്കം പാർട്ടിയെയോ നേതൃത്വത്തെയോ ആക്രമിക്കുന്നതാണെന്ന രീതിയിൽ മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റി, സീനിയർ ക്ലർക്ക് ഓഫീസിൽ വച്ച് എലിവിഷം കഴിച്ച് ജീവനൊടുക്കി




