BREAKING NEWS

മദ്യപിക്കാന്‍ പണം നല്‍കിയില്ല, വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു, പൈപ്പ് പൊട്ടിച്ചു, പുറത്തിറങ്ങിയ മാതാവിന്റെ തലയ്ക്ക് കല്ലുകൊണ്ടടിച്ച് യുവാവ്, സഹോദരിക്കും മര്‍ദനം

· · 1 min read
Share: Copied!

കണ്ണൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് പിന്നാലെ വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകര്‍ത്ത് യുവാവ്. പിന്നാലെ അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിച്ചു. ഇരിട്ടി, കീഴൂര്‍, വികാസ് നഗറിലെ വയല്‍പ്പീടികയില്‍ ഹൗസില്‍ വി പി സൈനബ (70) മകള്‍ വി പി നസീമ (47) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ സൈനബയുടെ മകന്‍ ഷെരീഫിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സൈനബയും മകള്‍ നസീമയും താമസിക്കുന്ന വീട്ടിലേയ്ക്ക് എത്തിയ ഷെരീഫ് മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്നു പറയുന്നു.

പണം നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രകോപിതനായ ഷെരീഫ് വീടിന്റെ ജനല്‍ ചില്ലുകളും കുഴല്‍ കിണറിന്റെ പൈപ്പും അടിച്ചു തകര്‍ത്തു. ഇതോടെ വീടിനു പുറത്തേയ്ക്ക് ഇറങ്ങിയ സൈനബയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും സഹോദരി നസീമയെ തള്ളിയിടുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

 

BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026