ന്യൂഡൽഹി: ഒമാൻ തീരത്ത് ആക്രമണത്തിനിരയായ കപ്പലിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ.രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ള ആൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കപ്പലിൽ ആകെയുണ്ടായിരുന്നത് 24 ഇന്ത്യക്കാരായിരുന്നു. അവരിൽ 21 പേരെ രക്ഷപ്പെടുത്തി.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. രണ്ടു കപ്പലും ആക്രമിച്ചത് അമേരിക്കയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആദ്യത്തെ കപ്പലിലെ 24 ഇന്ത്യക്കാരെയും രക്ഷിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, രണ്ടാമത്തെ കപ്പലിലെ മൂന്നു പേരുടെ ജീവൻ നഷ്ടമായെന്ന അറിയിപ്പാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ കൊല്ലപ്പെട്ടലരുടെ എണ്ണം 13 ആയി ഉയർമ്മിരിക്കുകയാണ്.
സംഭവത്തിൽ അമേരിക്കയോട് കടുത്ത പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തി. കപ്പലുകൾക്കു നേരെയുള്ള ആക്രമണം അനുവദിച്ചു തരാനാവുന്നതല്ലെന്നും ഇന്ത്യ ആവർത്തിച്ചു.

















































