കൊടുങ്ങല്ലൂർ: സ്വർണ്ണ ഖനികളിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധ സ്വർണ്ണകട്ടികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ എന്നറിയപ്പെടുന്ന വ്യാജ സിദ്ധൻ അറസ്റ്റിൽ. പത്തനംതിട്ട മാധവമംഗലം മനഴിയിൽ വീട്ടിൽ ഷാജി (61)യെയാണ് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വർണ ഖനികളുമായി നേരിട്ടുള്ള ബന്ധമുണ്ടെന്നും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണക്കട്ടികൾ ലഭ്യമാക്കാമെന്നും പറഞ്ഞ് ഇയാൾ നിരവധി പേരെ വലയിലാക്കിയെന്നാണ് പൊലീസ് പറയുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ കൈവശത്തിൽ നിന്ന് വലിയ കത്തി, ഏകദേശം ഒരു കിലോ ഭാരമുള്ള വ്യാജ സ്വർണക്കട്ടി, ഒമ്പത് മാലകൾ, അഞ്ച് വളകൾ എന്നിവ പിടിച്ചെടുത്തു.
താൻ വില്പ്പനയ്ക്കെത്തിക്കുന്ന സ്വർണ്ണം സ്വർണ്ണഖനിയിൽ നിന്നും നേരിട്ട് എത്തിക്കുന്നതാണന്നും ധരിപ്പിച്ച് വിപണി വിലയേക്കാൾ കുറഞ്ഞ വിലക്കാണ് ഇവ നൽകുന്നതെന്ന് ധരിപ്പിച്ചാണ് ഇയാൾ വിൽപ്പന നടത്തി വന്നിരുന്നത്.


















































