തിരുവനന്തപുരം: വട്ടിയൂർക്കാവ് വിട്ട് തൃശ്ശൂരടക്കമുള്ള കളങ്ങൾ മാറി മത്സരത്തിനായി പരീക്ഷിച്ചപ്പോഴെല്ലാം പരാജയത്തിന്റെ കയ്പ് അറിഞ്ഞ കെ. മുരളീധരനെ ഇക്കുറി പഴയ തട്ടകം ചേർത്തു പിടിച്ചു. മുരളിയുടെ മടങ്ങിവരവിൽ വട്ടിയൂർക്കാവ് കരുതിവച്ചത് വിജയ മാധുര്യമാണ്.
വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ പോലും എൽഡിഎഫിലെ വി.കെ പ്രശാന്ത് മുന്നിട്ടു നിന്ന വട്ടിയൂർക്കാവിൽ മുരളി പരാജയമടയും എന്ന തോന്നൽ വ്യാപകമായതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം വിജയത്തേരിലേറിയത്. മൊത്തം 39, 440 വോട്ടുകളാണ് കെ. മുരളീധരൻ നേടിയത്. ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖയെത്തിയതോടെ ഈ മണ്ഡലം ശ്രദ്ധ നേടിയിരുന്നു. മൊത്തം 32, 329 വോട്ടുകളാണ് ശ്രീലേഖ നേടിയത്.


















































