BREAKING NEWS

ഗൈനക്കോളജി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ 22 കാരിടെ മുഖവും സ്വകാര്യ ദൃശ്യങ്ങളടക്കം പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു, സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലിൽ അന്വേഷണം, പ്രചരിപ്പിച്ചത് ഉയർന്ന ഉദ്യോ​ഗസ്ഥരും മാധ്യമപ്രവർത്തകരും അ‌ടങ്ങുന്ന ​ഗ്രൂപ്പിൽ

· · 1 min read
Share: Copied!

ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ 22 കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലിനെത്തുടർന്നാണ് കുറ്റക്കാരെ കണ്ടെത്താൻ നടപടി ആരംഭിച്ചത്.

ഏപ്രിൽ 26 നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങൾ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. സംഭവം ഗുരുതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൗശാംബി പോലീസ് സൂപ്രണ്ട് സത്യനാരായൺ പ്രജാപത് പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ശിവങ്ക് സിങ്ങിനാണ് അന്വേഷണ ചുമതല.

അതേസമയം സ്ഥാപനത്തിന്റെ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പിലാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഈ ചിത്രങ്ങൾ പങ്കുവച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഡോക്ടർമാർ എന്നിവരടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. വിവരം പുറത്തായതോടെ ഗ്രൂപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്തു.

സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഹരിയോം കുമാർ സിങ് ഖേദം പ്രകടിപ്പിക്കുകയും ഇത് വലിയൊരു വീഴ്ചയാണെന്ന് സമ്മതിക്കുകയും ചെയ്തു. ഓപ്പറേഷൻ തിയേറ്ററിൽ ആരെല്ലാം ഉണ്ടായിരുന്നുവെന്നും ആരാണ് ചിത്രങ്ങൾ പകർത്തിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്.

BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026