BREAKING NEWS

“വൃത്തികെട്ട സ്ത്രീയെ! നീയെന്റെ കാലിൽ വീണ് മാപ്പ് പറയണം. അല്ലാതെ കല്യാണത്തിന് വിളിക്കില്ല”, അഹാന തെറിവിളിച്ചുകൊണ്ട് അടിക്കാന്‍ വന്നു, ബാക്കി മൂന്ന് പേരും നല്ല പിള്ളേരാ… അവള്‍ മാത്രമാണ് ഇങ്ങനെ, ആരോപണവുമായി അമ്മൂമ്മ

· · 1 min read
Share: Copied!

അഹാനയ്ക്കും സിന്ധു കൃഷ്ണയ്ക്കും എതിരെ ഗുരുതര ആരോപണമുയർത്തി അമ്മൂമ്മ വസന്ത. കാനഡയിൽ നിന്ന് കുഞ്ഞിനെ വിളിച്ചുവരുത്തിയത് എന്നെ നോക്കാൻ ആരുമില്ലാത്തതുകൊണ്ടാണ്. എന്റെ ഭർത്താവിന്റെ കാര്യങ്ങൾ സിന്ധു നോക്കുമായിരുന്നു. പക്ഷേ എന്റെ ഒരു കാര്യങ്ങളും അവർ നോക്കാറില്ല. കുറേ വർഷങ്ങൾക്ക് മുമ്പ് നോക്കിയിട്ടുണ്ട്. മൂന്ന് കൊല്ലത്തിനു മുമ്പ് ശരിക്കു നോക്കിയിട്ടുണ്ട്. പക്ഷേ പിന്നെ നോക്കാറില്ല. അതിനു കാരണം എന്താണെന്ന് അറിയില്ല. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയും, അത് അറിയാതെ പറഞ്ഞുപോകുന്നതാണ്. കൊച്ചുമോളോട് ഞാൻ പറയാൻ പാടില്ലാത്തതു പറഞ്ഞു. അമ്മു എന്നെ പറയാൻ പാടില്ലാത്തതു പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.

ഓസിയോ ഹൻസുവോ ഇഷാനിയോ അവരാരും എന്നെ ഒന്നും പറഞ്ഞിട്ടില്ല. അമ്മു മാത്രമാണ് എന്നെ ഇങ്ങനെയെല്ലാം പറഞ്ഞിട്ടുള്ളൂ. അമ്മു പറഞ്ഞത് ഞാനൊന്ന് വായിച്ച് കേൾപ്പിക്കാം, ‘ഇനി എനിക്ക് ഒരു അമ്മൂമ്മ, അപ്പച്ചി, വസന്ത… ഇനി എന്റെ ജീവിതത്തിൽ ഇല്ല. ഇനി നിനക്ക് മെസേജ് അയക്കാനും സാധിക്കില്ല, ഞാൻ നിന്നെ ബ്ലോക്ക് ചെയ്യുന്നു.’ വേറെ ഒരു മെസജ് ഇങ്ങനെ: ‘നിനക്ക് എന്നും രാവിലെ കേൾക്കാൻ അതിമനോഹരമായ പാട്ട്, അത് നാട്ടുകാർ കേട്ടാൽ നിന്നെ ചൂല് വച്ച് അടിക്കും. അത് ഓർത്തു വച്ചോ വൃത്തികെട്ട സ്ത്രീയെ! ഇതിന്റെ ഓരോ കോപ്പി വീതം നിന്റെ ബന്ധുക്കാർക്ക് അയച്ചിട്ടുണ്ട്, അവരും കേൾക്കട്ടെ ഈ പാട്ട്.’ ഇതൊക്കെ കൂടാതെ വേറെയും മേസേജസ് അയച്ചിട്ടുണ്ട്.

‘എടീ വസന്തേ’ എന്നാണ് വിളിക്കുക. വെറുതെ ഇരുന്ന എന്നെ അമ്മു തെറി വിളിച്ചതുകൊണ്ടാണ് ഞാൻ തിരിച്ചു തെറി പറഞ്ഞത്. ഞാൻ വിളിച്ചില്ലെന്നു പറയുന്നില്ല. പണ്ട് വഴക്കു കൂടിയപ്പോൾ അമ്മു പറഞ്ഞത്, ‘കല്യാണത്തിനുപോലും ആ നാറി സിമിയെ വിളിക്കില്ലെന്നാണ്’. ഇപ്പോൾ ചിന്നമ്മ (സിമി) നല്ലവളാ!

ഞാനും എന്റെ ഭർത്താവും കൂടി അടികൂടിയാൽ നാട്ടുകാർക്ക് എന്ത്? അത് ആരും തിരക്കേണ്ട കാര്യമില്ല. 58 വർഷം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു. അപ്പൂപ്പന് പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്നെ ഡിവോഴ്സ് ചെയ്തു കളയാമായിരുന്നില്ലേ? അദ്ദേഹം എന്നെ അവസാനം വരെ നോക്കി. കിടക്കാനൊരു വീടും ജീവിക്കാനുള്ള വകയും തന്നിട്ടു തന്നെയാണ് ആളു പോയത്. എന്തിന് അപ്പൂപ്പാ ആ സ്ത്രീയുടെ പേരിൽ വീട് എഴുതിക്കൊടുത്തത്? എന്തിന് ഇത്ര പൈസ ഇട്ടു കൊടുത്തുവെന്ന് അപ്പൂപ്പനോട് ഈ അമ്മു ചോദിച്ചിട്ടുണ്ട്.

അവസാനം അമ്മു എന്നെ അടിക്കാൻ വന്നു. എന്നെ അടിച്ചാൽ ഞാൻ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. അർജുനാണ് എന്നെ വിളിച്ചു പറയുന്നത്. ഇഷാനിയും ഹൻസികയും ഓസിയുമൊക്കെ ഡീസന്റ് പിള്ളേരാണ്. അഹാനയുടെ കല്ല്യാണത്തിന് എന്നെ വിളിക്കില്ലെന്ന് അവൾ പറഞ്ഞു. ‘നീയെന്റെ കാലിൽ വീണ് മാപ്പ് പറയണം. അല്ലാതെ കല്യാണത്തിന് വിളിക്കില്ല’ എന്നു പറഞ്ഞു. കല്യാണത്തിന് വരരുത് എന്ന് പറയാൻ കൂടിയാണ് അന്ന് വന്നതെന്ന് പറയുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് 75 വയസ്സായി. ഇനിയൊരു കല്യാണം കൂടാൻ മോഹമൊന്നും ഇല്ല. മക്കൾ എന്നെ വിളിക്കുകയും വേണ്ട, ഞാൻ വരുന്നുമില്ല എന്ന് പറഞ്ഞു.

 

BREAKING NEWS
ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ
14 Oct 2026
BREAKING NEWS
’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി
14 Oct 2026
BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026