BREAKING NEWS

കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്ക്, കഴുത്തിൽ ബലം പ്രയോഗിച്ചതായുള്ള പാടുകൾ!! കുടുംബ വഴക്കിനിടെ പിതാവിനെ കൊലപ്പെടുത്തി, പിന്നാലെ ആശുപത്രിയിലെത്തിച്ചു, മകനെ ചോദ്യം ചെയ്തത് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർ സംശയം പ്രകടിപ്പിച്ചതോടെ!! യുവാവ് മദ്യ​ലഹരിയിലെന്ന് പോലീസ്

· · 1 min read
Share: Copied!

ചേർത്തല: ചേർത്തലയിൽ കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മകൻ ഹരികൃഷ്ണനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല സ്വദേശിയായ ജയരാജൻ (58) ആണ് മരിച്ചത്. ശരീരത്തിലേറ്റ പരുക്കാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ശ്രീകലയേയും മക്കളായ യദുകൃഷ്‌ണൻ, ഹരികൃഷ്‌ണൻ എന്നിവരെയും പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

അതേസമയം ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് കുടുംബ വീട്ടിൽ നിന്നും മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. ശരീരത്തിൽ പരുക്കുകൾ കണ്ടതോടെ ഡോക്ട‌ർമാർ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിന് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് ഇന്നലെ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടന്ന ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. അതോസമയം ജയരാജന്റെ കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കുകളുണ്ടായിരുന്നു. കഴുത്തിൽ ബലം പ്രയോഗിച്ചതായുള്ള പാടുകളും കണ്ടെത്തി. ചേർത്തല സ്റ്റേഷൻ ഓഫിസർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഞായറാഴ്ച രാത്രിയിൽ ജയരാജന്റെ വീട്ടിൽ വഴക്കുനടന്നതായി കണ്ടെത്തിയിരുന്നു. ഹരികൃഷ്ണൻ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

സ്കൂൾ വിട്ട് കുട്ടികളെ കയറ്റി പോകുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഹനം സുരക്ഷിതമായി റോഡരികിൽ ഒതുക്കി നിർത്തി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026