ഷിയാസ് കരീമിനെതിരായ പീഡനക്കേസില്‍ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. വാര്‍ത്ത പങ്കിട്ടു കൊണ്ട് ഷിയാസിനെ പരിഹസിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. ‘കിതാബില്‍ ഇത് പറഞ്ഞിട്ടുണ്ടോ ആവോ?’ എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പരിഹാസം.
നേരത്തെ കിതാബില്‍ പറഞ്ഞിട്ടുള്ളതിനാലാണ് പന്നി കഴിക്കാത്തതെന്ന് ഷിയാസ് പറഞ്ഞിരുന്നു. ഇതിനെയാണ് ലക്ഷ്മി പ്രിയ പരിഹസിക്കുന്നത്.പിന്നാലെ ഷിയാസിനെതിരെ പോസ്റ്റുമായി എത്തുകയും ചെയ്തു ലക്ഷ്മി പ്രിയ. ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്? എന്നാണ് ലക്ഷ്മി പ്രിയ ചോദിക്കുന്നത്. ആ വാക്കുകളിലേക്ക്: ഞാന്‍ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാല്‍ ആ കിതാബ് ഞാന്‍ പഠിയ്ക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈന്‍ ജിയെപ്പോലെ എനിക്കും സമര്‍ത്ഥിക്കമായിരുന്നു.
ഒരറിവും നിസാരമല്ല. ഇത് മലയാളത്തില്‍ അല്ലാത്തതിനാല്‍ ഇനി പഠിക്കാനും നിവര്‍ത്തിയില്ല. മലയാളം പരിഭാഷ താല്പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം. ‘ ഇതും കിതാബില്‍ പറഞ്ഞിട്ടുണ്ടോ ‘ എന്ന് ചോദിക്കാന്‍ കാരണം കിതാബില്‍ പറഞ്ഞിട്ടുള്ളതിനാല്‍ അയാള്‍ പന്നി മാംസം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിന്‍ മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരില്‍ ഇപ്പോള്‍ രണ്ടാമത്തെ പീഡന കേസ് ആണ്.
കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാള്‍ ജീവിക്കുന്നത്? ഇയാള്‍ എന്റെ സുഹൃത്ത് അല്ല . സ്റ്റാര്‍ മാജിക്ക് ഷോയില്‍ ഇയാള്‍ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല. ഇയാള്‍ എത്തിയ സമയത്ത് ഞാന്‍ 4 വര്‍ഷം ചെയ്ത ഷോ ഞാന്‍ മതിയാക്കിയിരുന്നു. പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്‌സ് ആണ്.അതിനെ കൂട്ടിക്കുഴയ്ക്കാതെ ഇരിക്കുക. ഓം ലോകാ : സമസ്താ : സുഖിനോ ഭവന്തു :
















































