BREAKING NEWS

കോളേജിന് പുറത്ത് നിതിൻ രാജ് ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, അത് പരിഹരിക്കാന്‍ കോളേജ് പരമാവധി സഹായിച്ചു, അധ്യാപികയുടെ നമ്പർ റഫറൻസില്‍ നിന്ന് മാറ്റണമെന്ന ആവശ്യം നിതിൻ സമ്മതിച്ചില്ല, പരാതി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആത്നഹത്യ, ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്‍

· · 1 min read
Share: Copied!

കണ്ണൂര്‍: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കാൻ കാരണം ലോൺ ആപ്പുകാരുടെ ഭീഷണിയാണെന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് അധികൃതർ. അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറിൽ നിന്ന് മാറ്റാനുള്ള ആവശ്യം നിതിൻ അംഗീകരിച്ചില്ലെന്നും അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചതിന് പിന്നാലെ ആണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും കോളജ് അധികൃതര്‍ പറയുന്നു.

കോളേജിന് പുറത്ത് നിതിൻ രാജ് ഉൾപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിൽ നിതിനെ കോളേജ് പരമാവധി സഹായിച്ചു. ജാതി വിവേചന ആരോപണം തെറ്റാണെന്നും കോളജ് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ നിതിൻരാജ് അവസാനമായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കോളജ് അധികൃതർ പുറത്തുവിട്ടു. അതേസമയം, കോളജിന്റെ വാദം നിതിന്‍ രാജിന്‍റെ കുടുംബം തള്ളി.

നിതിന്റെ മരണം ലോണ്‍ ആപ്പുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജാതി അധിക്ഷേപം നടന്നിട്ടുണ്ടെന്നും കുടുംബം പറയുന്നു. മാനേജ്മെൻറ് കൃത്യമായ രീതിയിൽ പ്രതികരിച്ചില്ലെന്നും നിതിന്റെ കുടുംബം ആരോപിച്ചു.

 

BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026