BREAKING NEWS

മക്കളേ, ഫോൺ ലോൺ ആപ്പിന്റെ പിന്നാലെ പോകല്ലേ, വരി‍ഞ്ഞുമുറുക്കി ജീവനും കൊണ്ടേ അവർ പിന്മാറൂ, പിന്നീട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല… ഫോൺ ലോൺ ആപ്പുകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം!! മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ, മുന്നിൽ മലപ്പുറം

· · 1 min read
Share: Copied!

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാ‍ർത്ഥി നിതിൻ രാജിൻറെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും ഒരുകാരണമാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ ഫോൺ ലോൺ ആപ്പുകളും അവർ വിതയ്ക്കുന്ന വിപത്തും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. എന്താവശ്യത്തിനും ഒരു വിരൽത്തുമ്പകലെ പണമെത്തുമെന്നതിനാലും യാതൊരു നൂലാമലകളില്ലാതെ പണം ആ നിമിഷം കയ്യിൽ കിട്ടുമെന്നതിനാലും സ്ത്രീകളും വിദ്യാർഥികളുമടക്കം ഈ ആപ്പിൽ ആകൃഷ്ടരാവുകയാണ്.

ഇതോടെ ലോൺ ആപ്പുകൾ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്ന് പോലീസിൻറെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പോലീസ് റിപ്പോ‍ർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതുവരെ വിവിധ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് കേരള പോലീസിൻറെ സൈബർ വിഭാഗത്തിൽ സഹായം തേടിയവരിൽ കേസ് നൽകാൻ തയ്യാറായത് 20 ശതമാനംപേർ മാത്രമാണെന്നും പോലീസ് വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായ്പ ആപ്പ് പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. പണമിടപാടുകൾ ഭൂരിഭാഗവും ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് പറയുന്നു. പണത്തിന് അത്യാവശ്യമുള്ളവർക്ക് പെട്ടെന്ന് പണം നൽകുന്നതാണ് ലോൺ ആപ്പുകളെ ആകർഷകമാക്കുന്നത്. എന്നാൽ അതിഭീമമായ പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ബ്ലാക്ക്മെയിലും ഭീഷണിയും പലരുടെയും ജീവിതം തന്നെ തകർക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. നൂറ് കണക്കിന് ആപ്പുകൾക്കെതിരെ പലതവണ നടപടി ഉണ്ടായിട്ടും തട്ടിപ്പ് ഇന്നും തുടരുകയാണെന്നതും മറ്റൊരു വസ്തുത.

ഓൺലൈൻ ആപ്പുകളുടെ കെണികളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും സർക്കാർ സംവിധാനത്തിലൂടെ മാത്രമേ വായ്പ എടുക്കാവൂ, ഓഫറുകൾ വേണ്ടെന്ന് വെക്കാനുള്ള ആർജവം കാണിക്കണമെന്നും സൈബ‍ർ ഓപ്പറേഷൻ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

വളരെ എളുപ്പം പൈസയുമായി ആൾക്കാർ തയ്യാറായി നിൽക്കുകയാണ്. എന്നാൽ പത്തിരട്ടി പതിനഞ്ച് ഇരട്ടിയൊക്കെയാണ് തിരിച്ചടവിന് ആവശ്യപ്പെടുന്നത്. എന്നാൽ പണം കയ്യിൽ കിട്ടുമെന്നതിനാൽ ആരും പലിശയുടെ കാര്യത്തിൽ ശ്രദ്ധിക്കാറില്ല. പണി വരുമ്പോൾ മാത്രമാണ് പലരും കൈകാലി‌ട്ട് അടിക്കുന്നത്. എപികെ ഫയൽസ് ഉപയോഗിച്ചാണ് പല ആപ്പുകളും പ്രവർത്തിക്കുന്നത്. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. നമ്മുടെ സ്വകാര്യതയും മാനവും ഈട് വെച്ചാണ് ലോൺ ആപ്പുകൾ പണം തരുന്നത്. ആ‍ർബിഐ അനുസൃതമായി നിയമം അനുശാസിക്കുന്ന ബാങ്കുകളിൽ നിന്നും മാത്രമേ ലോൺ എടുക്കൂ എന്നത് ഓരോ ആളുകളും തീരുമാനമെടുക്കണം- എസ് ശ്രീജിത്ത് പറഞ്ഞു.

‘ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലപ്പോൾ അത് ഒന്നാകെ വിഴുങ്ങും, മറ്റു ചിലപ്പോൾ ഓരോ കുരു വീതവും‘: സമാധാന ചർച്ചകളെ സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026
BREAKING NEWS
രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍
02 Nov 2026