വാഷിംഗ്ടൺ: അമേരിക്കയ്ക്ക് “സ്വതന്ത്ര എണ്ണയും സ്വതന്ത്ര ഹോർമുസ് കടലിടുക്കും” നൽകുന്ന ഒരു കരാർ ഇറാനുമായി ധാരണയാകുന്നതിലേയ്ക്ക് അടുത്തു എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാൻ സ്റ്റേറ്റ് മീഡിയ പരിഹസിച്ചു.യുഎസ് പ്രസിഡന്റ് ‘വായുവിൽ കോട്ടകൾ പണിയുകയാണെന്ന്‘ ട്രംപിന്റെ ഒരു ക്ലിപ്പ് തങ്ങളുടെ ഔദ്യോഗിക X അക്കൗണ്ടിൽ പങ്കിട്ടുകൊണ്ട്, ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (ഐആർഐബി) പറഞ്ഞു.
‘ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലപ്പോൾ അത് വിഴുങ്ങും, ചിലപ്പോൾ ഓരോ ധാന്യവും തിന്നും‘ എന്ന പേർഷ്യൻ പഴഞ്ചൊല്ലും ഐആർഐബി പങ്കുവെച്ചു.യാഥാർത്ഥ്യബോധമില്ലാത്ത ആഗ്രഹങ്ങളോ സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നവരോ ആയ ഒരാളെ വിശേഷിപ്പിക്കാൻ ഈ പഴഞ്ചൊല്ല് ഉപയോഗിക്കുന്നത്. ഇറാന്റെ അവസാനത്തെ പരമോന്നത നേതാവായ അലി ഖമേനി പണ്ട് ട്രംപിനെ പരിഹസിക്കാൻ ഇത് ഉപയോഗിച്ചിരുന്നു.
അതേസമയം, യു.എസ്.-ഇറാൻ വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കും. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും അന്തിമ കരാറിലേക്ക് ഇനിയും എത്താനായിട്ടില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. ചർച്ചകളിൽ ചില അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇനിയും ധാരണയാകാനുണ്ടെന്നും ഗാലിബാഫ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.















































