കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത് കുടുംബത്തോടോ, ഉമ്മൻചാണ്ടിയോടോ, ആലോചിക്കാതെയെന്ന് ഭാര്യ മറിയാമ്മ. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് ആരൊക്കെയെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതത്തിന് കടുംവെട്ടിടാനായിരുന്നു ശ്രമം. പക്ഷെ അത് വിജയിച്ചില്ല. ഒരു ചാനലിനോട് സംസാരിക്കവെ അവർ പറഞ്ഞു.
അതുപോലെ മകൻ ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന ആഗ്രഹമൊന്നും തനിക്കില്ല. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കണം. മറ്റ് കാര്യങ്ങളൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. യുഡിഎഫ് അധികാരത്തിൽവരും. മറിയയുടെ മത്സരം സംബന്ധിച്ച് ചാണ്ടി ഉമ്മൻ പറഞ്ഞത് ഉമ്മൻചാണ്ടിയുടെതന്നെ അഭിപ്രായമാണെന്നും അവർ കൂട്ടിച്ചേർത്തു.














































