BREAKING NEWS

പരാ​ഗ് പുറത്തെ‌ടുത്തത് വൈഭവിന്റെ സെഞ്ചുറി രണ്ടാം തവണയും നഷ്ടമായതിന്റെ നിരാശയോ, അതോ കുറച്ചുകൂടി പണിയെടുപ്പിക്കാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനോ? 96 റൺസെടുത്ത് പുറത്തായ പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനോട് കൈചൂണ്ടി 11 റൺസെടുത്ത ക്യാപ്റ്റൻ, നിസ്സഹായനായ മുഖവുമായി ആ 15 കാരൻ

· · 1 min read
Share: Copied!

ജയ്പുർ: ഐപിഎല്ലിൽ ഗുജറാത്തിനോട് തോറ്റ് ഫൈനൽ കാണാതെ രാജസ്ഥാൻ പുറത്തായെങ്കിലും ഈ സീസണിലെ വൈഭവ് സൂര്യവംശിയുടെ പ്രകടനം ലോക ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. പൊതുവെ അവന്റെ വെടിക്കെട്ട് ബാറ്റിങ് കണ്ട് മനം നിറഞ്ഞ ആരാധകർക്ക് സെൻസിബിൾ ഇന്നിങ്സ് കളിക്കാനും തനിക്കറിയാമെന്ന് കാണിക്കുന്നതായിരുന്നു ഇന്നലത്തെ രണ്ടാം ക്വാളിഫയർ മത്സരം. മറു സൈഡിൽ വിക്കറ്റുകൾ നിരനിരയായി നഷ്ടമാകുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ വൈഭവ് ഏറെക്കുറെ ഒറ്റയ്ക്കാണ് ടീമിനെ കരകയറ്റിയത്. 96 റൺസുമായി ടീമിന്റെ ടോപ് സ്‌കോററുമായി. എന്നാൽ, പുറത്തായതിന് പിന്നാലെ വൈഭവിനോട് കൈചൂണ്ടി സംസാരിക്കുന്ന രാജസ്ഥാൻ നായകൻ റിയാൻ പരാ​ഗിന്റെ പെരുമാറ്റം ആരാധകർക്കിടയിൽ വൻ ചർച്ചയായി.

ഒരു ഘട്ടത്തിൽ സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും നാല് റൺസ് അകലെ താരം മടങ്ങി. 47 പന്തിൽ 96 റൺസെടുത്ത സൂര്യവംശി രാജസ്ഥാൻ ഇന്നിങ്‌സിലെ ടോപ് സ്‌കോററുമായി. പുറത്തായതിന് പിന്നാലെ നിരാശയോടെയാണ് വൈഭവ് കളം വിട്ടത്. പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനെ രാജസ്ഥാൻ നായകൻ റിയാൻ പരാഗ് സമീപിക്കുകയും ദേഷ്യത്തോടെ സംസാരിക്കുകയുമായിരുന്നു. വൈഭവിനുനേരെ കൈചൂണ്ടി സംസാരിക്കുന്നത് ക്യാമറകൾ ഒപ്പിയെടുത്തു. നിസ്സഹായതയോടെ വൈഭവ് പ്രതികരിക്കുന്നതും കാണാം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു.

ഇതോടെ രാജസ്ഥാൻ ആരാധകർ പരാഗിനെതിരേ തിരിഞ്ഞിരിക്കുകയാണ്. ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയ താരത്തോട് ഇങ്ങനെ പെരുമാറിയതെന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. പരസ്യമായി ദേഷ്യപ്പെട്ടത് തെറ്റാണെന്നും വൈഭവിനോട് ഇങ്ങനെ പറയാൻ പരാഗിന് എന്ത് അവകാശമാണുള്ളതെന്നും ആരാധകർ ചോദിക്കുന്നു. ക്യാപ്റ്റൻ വൈഭവിനെ മാനസികമായി തളർത്തുകയാണോ എന്ന സംശയവും പലരും പങ്കുവെച്ചു. കഴിഞ്ഞ മത്സരത്തിൽ വെറും 11 റൺസെടുത്ത് പുറത്തായ പരാഗിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

വിക്കറ്റുകൾ ഒന്നൊന്നായി പൊയ്ക്കൊണ്ടിരുന്നതോട ശ്രദ്ധിച്ചാണ് സൂര്യവംശി തുടക്കത്തിൽ കളിച്ചത്. 31 പന്തിലാണ് അർധസെഞ്ചുറി വന്നത്. താരത്തിന്റെ ഐപിഎലിലെ വേഗം കുറഞ്ഞ അർധശതകമാണിത്. എന്നാൽ, അർധസെഞ്ചുറിക്കുശേഷം ബാറ്റിങ് അതിവേഗത്തിലായി. അടുത്ത 16 പന്തിൽ 46 റൺസ് വന്നു. എട്ട് ഫോറും ഏഴ് സിക്സും സൂര്യവംശിയുടെ ഇന്നിങ്സിലുണ്ട്. 204.25 ആണ് സ്ട്രൈക്ക് റേറ്റ്. കഗീസോ റബാഡയുടെ പന്തിലാണ് സെഞ്ചുറിക്ക് നാല് റൺസ് മാത്രം അകലെവെച്ച് താരം പുറത്തായത്. ജഡേജ (35 പന്തിൽ 47) കൗമാരതാരത്തിന് ഉറച്ചപിന്തുണ നൽകി. പല ഘട്ടത്തിലും സ്ട്രൈക്ക് കൈമാറാതെ വന്നതോടെ നിസ്സ​ഹായനായി നിൽക്കേണ്ടിയും വന്നു താരത്തിന്.

മറു സൈഡിൽ ശുഭ്മൻ ഗിലിന്റെ തകർപ്പൻ സെഞ്ചുറിയും (53 പന്തിൽ 104), സായ് സുദർശന്റെ അർധ സെഞ്ചുറിയും (32 പന്തിൽ 58) ഗുജറാത്തിന്റെ പോരാട്ടം അനായാസമാക്കി. ഫൈനലിലെത്താനാവാതെ വന്നതോടെ നിരാശയോടെ ഡഗൗട്ടിലിരിക്കുന്ന വൈഭവിനെ കണ്ടതോടെ മറ്റു രാജസ്ഥാൻ താരങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.

അപ്പോ നീയൊന്നും പണിയെടുത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലേ പരാ​ഗേ? ‘വൈഭവ്  രാജസ്ഥാന് അടുത്ത ഐപിഎൽ കിരീടം നേടി തരും!! അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്, അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടും’- റിയാൻ പരാ​ഗ്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026