BREAKING NEWS

ഇന്ധന വില പിന്നേയും കൂട്ടി; പെട്രോളിന് ഇന്ന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിച്ചത്; നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ മനസ് കാണിക്കുമോ?

· · 1 min read
Share: Copied!

തിരുവനന്തപുരം: സാധാരണക്കാരന്റെ കുടുംബബജറ്റിനെ വീണ്ടും തകർത്തുകൊണ്ട് രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് ഇന്ന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസലിന്റെ വില 104.41 രൂപയായും ഉയർന്നു.

തുടർച്ചയായ വിലവർധന ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നാലുതവണയായി ഇന്ധനവില കൂട്ടിയതോടെ പെട്രോളിനും ഡീസലിനും ഏകദേശം എട്ട് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

മെയ് 15നായിരുന്നു ആദ്യ വലിയ വർധന. അന്ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. തുടർന്ന് മെയ് 19ന് 90 പൈസ വീതവും വർധിപ്പിച്ചു. മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി. ഇന്ന് വീണ്ടും വലിയ തോതിൽ വില ഉയർന്നതോടെയാണ് ഉപഭോക്താക്കൾക്ക് ഇരട്ടിഭാരം അനുഭവപ്പെടുന്നത്.

ഇന്ധനവില ഉയരുന്നതോടെ സാധനങ്ങളുടെ ഗതാഗതച്ചെലവും വർധിക്കാനിടയുണ്ട്. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വീണ്ടും വർധനവുണ്ടാകുമെന്ന ആശങ്കയും ശക്തമാകുകയാണ്. പൊതുഗതാഗത നിരക്കുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രതിഫലനം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉയരുന്നു.

അതിനിടെ, സംസ്ഥാന സർക്കാർ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുമോയെന്ന ചോദ്യവും വീണ്ടും സജീവമായിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന നികുതികളാണ് ഇന്ധനവില ഉയരാൻ പ്രധാന കാരണം എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ജനങ്ങൾ ആശ്വാസ നടപടികൾ പ്രതീക്ഷിക്കുന്നത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026