BREAKING NEWS

അപ്പോ നീയൊന്നും പണിയെടുത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലേ പരാ​ഗേ? ‘വൈഭവ്  രാജസ്ഥാന് അടുത്ത ഐപിഎൽ കിരീടം നേടി തരും!! അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്, അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടും’- റിയാൻ പരാ​ഗ്

· · 1 min read
Share: Copied!

ഈ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ പ്രകടനമെടുത്തുനോക്കിയാൽ രണ്ടാം ക്വാളിഫയർ വരെ അവർ കയറിക്കൂടിയത് വൈഭവ് സൂര്യവംശിയെന്ന 15 കാരന്റെ ചുമലിലേറിയാണെന്ന് നിസംശയം പറയാം. ശരിക്കും ബാലവേലയെടുപ്പിച്ച് മറ്റുള്ളവർ കള്ളച്ചോറുണ്ട് കയറിക്കൂടി. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിലും സമാനമായിരുന്നു സ്ഥിതി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 214 റൺസ് നേടിയെങ്കിൽ അതിൽ 96 റൺസും പിറന്നത് വൈഭവിന്റെ ബാറ്റിൽ നിന്നാണ്. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെയും (96) രവീന്ദ്ര ജഡേജ (45*) ഡൊണോവൻ ഫെറേയ്‌റ (38*) റൺസിന്റെയും മികവിലാണ് രാജസ്ഥാൻ 214ൽ എത്തിയത്. വൈഭവ് 8 ഫോറും 7 സിക്‌സും അടക്കമാണ് താരം 96 റൺസ് നേടിയത്. ഇപ്പോഴിതാ വൈഭവിന്റെ മികവിനെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് രാജസ്ഥാൻ നായകൻ റിയാൻ പരാഗ്.

‘ വൈഭവിന്റെ ഇന്നിങ്‌സ് നിങ്ങൾ നോക്കു, അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്. അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട് കൂടാതെ രാജസ്ഥാന് വേണ്ടി അടുത്ത ഐപിഎൽ കിരീടം നേടി തരുമെന്ന വിശ്വാസവും എനിക്കുണ്ട്’ റിയാൻ പരാഗ് പറഞ്ഞു.

അതേസമയം ഐപിഎലിൽ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഗുജറാത്ത് ഫൈനലിലെത്തിയത്.

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ എട്ടുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു, കോടതിയിൽ പ്രതിയെ കണ്ടയുടൻ പേടിച്ച് വാവിട്ട് കരഞ്ഞ് പെൺകുട്ടി!! ആലുവ പീഡനക്കേസ് പ്രതി ക്രിസ്റ്റൽ രാജിന് നാല് ജീവപര്യന്തവും 35 കൊല്ലം തടവും 21.81 ലക്ഷം രൂപ പിഴയും

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026