BREAKING NEWS

കുടുംബജീവിതത്തെ തകർക്കുന്ന സന്ദേശത്തെക്കുറിച്ച് പലതവണ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല, സ്റ്റേഷനിൽ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്, നമ്മള്‍ തമ്മിലുള്ള പ്രശ്നത്തില്‍ അമ്മ ഇടപെടേണ്ട, അന്‍സിബയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ലക്ഷ്മിപ്രിയ

· · 1 min read
Share: Copied!

കൊച്ചി: അൻസിബ ഹസൻ ഉന്നയിച്ച  ആരോപണങ്ങൾ  തള്ളി നടി ലക്ഷ്മിപ്രിയ. തങ്ങളെ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചു എന്ന അൻസിബയുടെ വാദം വാസ്തവവിരുദ്ധമാണെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

പോലീസിന് മൊഴി നൽകാൻ പോകുന്നതിന് മുമ്പായി മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അവർ. തന്റെ കുടുംബജീവിതത്തെ തകർക്കുന്ന രീതിയിലുള്ള വാട്സ്ആപ്പ് സന്ദേശം അൻസിബ അയച്ചതുകൊണ്ടാണ് പോലീസിൽ പരാതി നൽകേണ്ടി വന്നതെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

‘ഞങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്. ഇക്കാര്യത്തിൽ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അന്ന് സ്റ്റേഷനിൽ നടന്ന കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ ഞാൻ പോലീസിന് കൈമാറിയിട്ടുമുണ്ടെന്ന്’ ലക്ഷ്മിപ്രിയ പറഞ്ഞു. ‘അനാവശ്യ സന്ദേശത്തെക്കുറിച്ച് പലതവണ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകാൻ അൻസിബ തയ്യാറായില്ല. തന്റെ കുടുംബത്തെ ബാധിക്കുന്ന അവസ്ഥ വന്നപ്പോഴാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. ഇതിന് പിന്നിൽ മറ്റ് അജണ്ടകളോ ആരുടെയെങ്കിലും പ്രേരണയോ ഇല്ലെന്നും, വ്യക്തികൾ തമ്മിലുള്ള ഇത്തരം പ്രശ്നങ്ങളിൽ താരസംഘടനയായ അമ്മ ഇടപെടേണ്ട കാര്യമില്ലെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026