തിരുവനന്തപുരം: മോശമായ രീതിയിൽ പണം ഉണ്ടാക്കാത്തിടത്തോളം കാലം എന്തിനാണ് രേണു സുധിയെ കുറ്റപ്പെടുത്തുന്നതെന്നും വിമർശിക്കുന്നവർ രേണുവിനും കുടുംബത്തിനും ചിലവിനുള്ള പണം നൽകുമോ എന്നും നടി പ്രിയങ്ക അനൂപ്. രേണുവിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ‘‘മോശമായ ഒരു രീതിയിലും അവര്‍ പണമുണ്ടാക്കുന്നില്ല. റീല്‍സ് ചെയ്തും ഉദ്ഘാടനം ചെയ്തും വിഡിയോ ചെയ്തും അധ്വാനിച്ചാണ് അവര്‍ പൈസ ഉണ്ടാക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.
ഭര്‍ത്താവ് മരിച്ചു എന്ന് കരുതി വീടിനുള്ളില്‍ കരഞ്ഞുകൊണ്ട് എന്നും ജീവിക്കാന്‍ കഴിയില്ല. കാരണം അവരും ഒരു സ്ത്രീയാണ്, എല്ലാ വികാരവും വിചാരവും ഉള്ള ഒരു പെണ്‍കുട്ടിയാണ്. അധികം പ്രായമില്ലാത്ത ആ പെണ്‍കുട്ടിക്ക് നമ്മള്‍ പിന്തുണക്കുകയാണ് ചെയ്യേണ്ടത്. സമൂഹം അവളെ തെറ്റായ രീതിയില്‍ കാണുമ്പോള്‍ അവളുടെ മുന്‍പോട്ടുള്ള ജീവിതത്തെയും അത് ബാധിക്കുമെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കണം. ഈ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഒരു ചോദ്യം, എല്ലാ മാസവും ഒരു തുക ചിലവിനായി രേണു സുധിക്ക് കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അത് വാങ്ങി രേണു വീട്ടിൽ ഇരിക്കട്ടേ. ഒരാളും ചെയ്യില്ല. അവരെ അവരുടെ പാട്ടിന് വിട്. അവർ ചെയ്യുന്ന ജോലി അവർ ചെയ്യട്ടെ. ഞാൻ എന്റെ നിലപാടുമായി നടക്കും.
എല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അതൊന്നും ആർക്കും തടസപ്പെടുത്താൻ യാതൊരു അധികാരവുമില്ല. അവർ ചെയ്യുന്നത് അവർ ചെയ്തോട്ടെ. പലരും പലതും പറയും. അല്ലെങ്കിൽ പിന്നെ അവരെ പഴി പറയുന്നവർ എല്ലാ മാസവും രണ്ട് ലക്ഷമോ അഞ്ച് ലക്ഷമോ വീതം കൊടുക്കട്ടെ. നമ്മുടെ സമൂഹത്തിൽ കുറേ നെഗറ്റീവ് കേൾക്കുമ്പോൾ കുറച്ച് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് അത് എന്റെ അഭിപ്രായമാണ്.
ഞാൻ എന്ത് ഡ്രസ്സിടണമെന്നും ഞാൻ എന്ത് ചെയ്യണമെന്നും ഞാൻ തീരുമാനിക്കണം. പക്ഷേ സമൂഹത്തിൽ അറിയപ്പെടുന്ന ആളാകുമ്പോൾ ഞാൻ കുറച്ച് അച്ചടക്കം പാലിക്കണം. അങ്ങനൊരു തീരുമാനം എനിക്കുണ്ട്. ഞാൻ എന്റെ അഭിപ്രായവുമായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക പറഞ്ഞു.
















































