BREAKING NEWS

എല്ലാ മാസവും രേണുസുധിക്ക് ചെലവിന് കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?? അത് വാങ്ങി അവര്‍ വീട്ടിൽ ഇരിക്കട്ടേ, ഭര്‍ത്താവ് മരിച്ചു എന്ന് കരുതി എപ്പോഴും കരഞ്ഞുകൊണ്ടിരിക്കാന്‍ പറ്റുമോ? അവരും എല്ലാ വികാരവും വിചാരവും ഉള്ള ഒരു പെണ്‍കുട്ടിയാണ്- പ്രിയങ്ക അനൂപ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മോശമായ രീതിയിൽ പണം ഉണ്ടാക്കാത്തിടത്തോളം കാലം എന്തിനാണ് രേണു സുധിയെ കുറ്റപ്പെടുത്തുന്നതെന്നും വിമർശിക്കുന്നവർ രേണുവിനും കുടുംബത്തിനും ചിലവിനുള്ള പണം നൽകുമോ എന്നും നടി പ്രിയങ്ക അനൂപ്. രേണുവിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ‘‘മോശമായ ഒരു രീതിയിലും അവര്‍ പണമുണ്ടാക്കുന്നില്ല. റീല്‍സ് ചെയ്തും ഉദ്ഘാടനം ചെയ്തും വിഡിയോ ചെയ്തും അധ്വാനിച്ചാണ് അവര്‍ പൈസ ഉണ്ടാക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.

ഭര്‍ത്താവ് മരിച്ചു എന്ന് കരുതി വീടിനുള്ളില്‍ കരഞ്ഞുകൊണ്ട് എന്നും ജീവിക്കാന്‍ കഴിയില്ല. കാരണം അവരും ഒരു സ്ത്രീയാണ്, എല്ലാ വികാരവും വിചാരവും ഉള്ള ഒരു പെണ്‍കുട്ടിയാണ്. അധികം പ്രായമില്ലാത്ത ആ പെണ്‍കുട്ടിക്ക് നമ്മള്‍ പിന്തുണക്കുകയാണ് ചെയ്യേണ്ടത്. സമൂഹം അവളെ തെറ്റായ രീതിയില്‍ കാണുമ്പോള്‍ അവളുടെ മുന്‍പോട്ടുള്ള ജീവിതത്തെയും അത് ബാധിക്കുമെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കണം. ഈ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഒരു ചോദ്യം, എല്ലാ മാസവും ഒരു തുക ചിലവിനായി രേണു സുധിക്ക് കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അത് വാങ്ങി രേണു വീട്ടിൽ ഇരിക്കട്ടേ. ഒരാളും ചെയ്യില്ല. അവരെ അവരുടെ പാട്ടിന് വിട്. അവർ ചെയ്യുന്ന ജോലി അവർ ചെയ്യട്ടെ. ഞാൻ എന്റെ നിലപാടുമായി നടക്കും.

എല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളാണ്. അതൊന്നും ആർക്കും തടസപ്പെടുത്താൻ യാതൊരു അധികാരവുമില്ല. അവർ ചെയ്യുന്നത് അവർ ചെയ്തോട്ടെ. പലരും പലതും പറയും. അല്ലെങ്കിൽ പിന്നെ അവരെ പഴി പറയുന്നവർ എല്ലാ മാസവും രണ്ട് ലക്ഷമോ അ‍ഞ്ച് ലക്ഷമോ വീതം കൊടുക്കട്ടെ. നമ്മുടെ സമൂ​ഹത്തിൽ കുറേ നെ​​ഗറ്റീവ് കേൾക്കുമ്പോൾ കുറച്ച് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് അത് എന്റെ അഭിപ്രായമാണ്.

ഞാൻ എന്ത് ഡ്രസ്സിടണമെന്നും ഞാൻ എന്ത് ചെയ്യണമെന്നും ഞാൻ തീരുമാനിക്കണം. പക്ഷേ സമൂഹത്തിൽ അറിയപ്പെടുന്ന ആളാകുമ്പോൾ ഞാൻ കുറച്ച് അച്ചടക്കം പാലിക്കണം. അങ്ങനൊരു തീരുമാനം എനിക്കുണ്ട്. ഞാൻ എന്റെ അഭിപ്രായവുമായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക പറഞ്ഞു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026