തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാണയങ്ങളായി സ്വർണം നൽകിയെന്ന് ഇവർ മൊഴി നൽകി. സ്വർണ്ണത്തിൻ്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി വെളിപ്പെടുത്താൻ തയ്യാറാണെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു.കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച തന്നെ രേഖപ്പെടുത്തും. സെലിബ്രിറ്റികൾ വെളിപ്പെടുത്തുന്ന 27 പേർ കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയതിനാണ് വിജിലൻസ് കണ്ടെത്തൽ.
2017-ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാർ
ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്താനുള്ളത്. എക്‌സ്‌ബോർഡീവ് ഓഫീസറെ ദേവസ്വം ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ. സ്വർണ്ണത്തിൻ്റെ അളവ് വിശദമാക്കുന്ന റസീത് നൽകുന്നതിലും വീഴ്ചയുണ്ടായി. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും ഉൾപ്പെടെയുള്ളവയാണ് എസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.
ശബരിമല കൊടിമര പുനപ്രതിഷ്ഠ കേസിൽ വിഡിഎസ് ഡിവൈഎസ്പി എസ്ഐ എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിഷൻസ് യൂണിറ്റ് സിഐ സജി ശങ്കര്, പത്തനംതിട്ട വിഡാൻസ് യൂണിറ്റ് സിഐ രാജേഷ് കുമാർ, വിഷൻസ് തെക്കൻ മേഖല സിഐ അജി ജി നാഥ് എന്നിവർ സംഘത്തിലുണ്ട്.
അതേസമയംസ്വർണ്ണക്കൊള്ളക്കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകൾ നാളെ എസ്ഐടി കോടതിയിൽ ഹാജരാക്കും. സന്നിധാനത്തെ ദ്വാരപാലകപാളികൾ, കട്ടളപ്പാളി ശ്രീകോവിലിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൂണുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളുകളാണ് കോടതിയിൽ ഹാജരാക്കുന്നത്. തുടർന്ന് കോടതിയുടെ അനുമതിയോടെ ജംഷാദ്പൂരിലെ ദേശീയ മെറ്റലർജിക്കൽ ലാബിലേക്ക്. ഒരാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്ന് സൂചന.

















































