BREAKING NEWS

രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് ആദ്യം തൃഷയുടെ വീട്ടിൽനിന്ന് പുറത്തിറങ്ങണം; ബിജെപി അധ്യക്ഷന്റെ പരാമര്‍ശം സംസ്കാരമില്ലാത്തത്, സ്ത്രീത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണിത്, ബിജെപി വനിതാ നേതാക്കൾ മൗനം പാലിക്കുന്നത് അനീതി, നൈനാർ നാഗേന്ദ്രനെതിരെ പ്രതിഷേധം ശക്തം

· · 1 min read
Share: Copied!

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്ക് നേരെയും നടി തൃഷക്ക് നേരേയും തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ  പരാമർശത്തിൽ  പ്രതിഷേധം ശക്തം. തമിഴ്നാട്ടിലെ ഭരണക്ഷിക്ക് നേതൃത്വം നൽകുന്ന ഡി.എം.കെ, ബി.ജെ.പി നേതാവിന്‍റെ പരാമർശത്തെ കടുത്ത ഭാഷയിലാണ് നേരിട്ടത്. ഡി.എം.കെ എം.പി കനിമൊഴി സംസ്ക്കാരമില്ലാത്ത പരമാർശമാണ് നൈനാൻ നാഗേന്ദ്രന്‍റേതെന്ന് വിമർശിച്ചു.

സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരുടെ വ്യക്തിജീവിതത്തെ ലക്ഷ്യം വെക്കുന്നത് അപരിഷ്‌കൃതമാണ് എന്നാണ് അവർ പറഞ്ഞത്. നാഗേന്ദ്രനെ തള്ളിപ്പറയാത്ത തമിഴ്നാട് ബി.ജെ.പിയിലെ വനിതാ നേതാക്കളെയും അവർ വിമർശിച്ചു.
‘രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ത്രീയുടെ അന്തസിനെയും ബഹുമാനത്തെയും ഇകഴ്ത്തുന്ന രീതിയിൽ സംസാരിക്കുന്നത് സ്ത്രീത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണ്. ബി.ജെ.പിയിലെ വനിതാ നേതാക്കൾ ഇതിനെ അപലപിക്കാതെ മൗനം പാലിക്കുന്നത് അനീതിയാണ്’ എന്നും കനിമൊഴി എക്സിൽ പോസ്റ്റ് ചെയ്തു.

മറ്റൊരു ഡി.എം.കെ എം.പിയായ തമിഴച്ചി തങ്കപാണ്ഡ്യനും നാഗേന്ദ്രനെ വിമർശിച്ചു. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധി സ്ത്രീകളെ ബഹുമാനത്തോടെ പരിഗണിക്കുക എന്നതാണ് പരിഷ്കൃത രാഷ്ട്രീയം ആവശ്യപ്പെടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന വിജയ്‌യുടെ പ്രഭാഷണമാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിതനാക്കിയത്. ‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് തൃഷയുടെ വീട്ടിൽനിന്ന് പുറത്തിറങ്ങണമെന്നുമായിരുന്നു  നൈനാർ നാഗേന്ദ്രന്‍റെ പ്രസംഗം.

BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026