BREAKING NEWS

വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…

· · 1 min read
Share: Copied!

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും മത്സരങ്ങൾ തുടങ്ങുമ്പോൾ ടീമിനൊപ്പം ചേരാൻ സാധിക്കാത്തവർക്കു പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം കാരണം ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം മേയ് 17നാണ് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. പക്ഷം വിദേശ താരങ്ങൾ ഇന്ത്യ വിട്ടുപോയതിനാൽ ആരൊക്കെ മടങ്ങി വരുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് ഫ്രാഞ്ചൈസികൾ പുതിയ താരങ്ങളെ തിരയുന്നത്.

പക്ഷെ നിബന്ധനകൾ പ്രകാരം മാത്രമേ താരങ്ങളെ എടുക്കാൻ സാധിക്കുവെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. പകരക്കാരായി വരുന്ന താരങ്ങളെ അടുത്ത സീസണിലേക്കു നിലനിർത്താൻ ഐപിഎൽ ടീമുകൾക്കു സാധിക്കില്ല. ഐപിഎൽ നിയമപ്രകാരം അസുഖങ്ങളോ, പരുക്കോ ബാധിച്ചാൽ മാത്രമാണ് സീസണിലെ 12 മത്സരങ്ങൾക്കു മുൻപു വരെ ഒരു താരത്തിന് പകരക്കാരനെ കൊണ്ടുവരാൻ അനുമതിയുള്ളത്. പക്ഷേ പ്രത്യേക സാഹചര്യമായതിനാൽ ടീമുകൾക്ക് ആവശ്യം പോലെ മാറ്റം വരുത്താനുള്ള സമ്മതം ബിസിസിഐ നൽകിക്കഴിഞ്ഞു.

എന്നാൽ വ്യക്തിപരമായ കാരണങ്ങളാലും രാജ്യന്തര മത്സരങ്ങൾ ഉള്ളതിനാലും ഐപിഎൽ കളിക്കാതിരിക്കുന്നവർക്കു പകരം സീസൺ അവസാനിക്കുന്നതുവരെ മാത്രം പുതിയ താരങ്ങൾക്കു കളിക്കാമെന്നാണു നിർദേശം. എന്നാൽ ഇവരെ അടുത്ത സീസണിലേക്കു നിലനിർത്താൻ സാധിക്കില്ല. ഇങ്ങനെയുള്ള താരങ്ങൾക്ക് 2026 ഐപിഎൽ കളിക്കാൻ താരലേലത്തിൽ റജിസ്റ്റർ ചെയ്യേണ്ടിവരുമെന്നും ഐപിഎൽ സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.

പക്ഷെ സംഘർഷം കാരണം ഐപിഎൽ നിർത്തുന്നതിനു മുൻപ്, സൈൻ ചെയ്ത താരങ്ങളെ അടുത്ത സീസണിലേക്കും പരിഗണിക്കാനാകും. ഇടവേള വരുന്നതിന് 48 മണിക്കൂറിനിടെ നാലു താരങ്ങളെയാണ് ടീമുകൾ റജിസ്റ്റർ ചെയ്തത്. സിദ്ദിക്കുല്ല അടൽ (ഡൽഹി ക്യാപിറ്റൽസ്), മയങ്ക് അഗർവാൾ (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു), ലുഹാൻ ഡെ പ്രിട്ടോറിയൂസ് (രാജസ്ഥാൻ റോയൽസ്), നാന്ദ്രെ ബർഗർ (രാജസ്ഥാൻ റോയൽസ്) എന്നിവരാണ് പുതുതായി ടീമുകൾക്കൊപ്പം ചേർന്ന പകരക്കാർ.

സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി, വിദ്യാർഥികൾക്ക് അതാത് സ്റ്റോപ്പുകളിൽ കയറാനും ഇറങ്ങാനും കൃത്യമായ സമയം നൽകണം, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി മാത്രം- വി ശിവൻകുട്ടി

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026