BREAKING NEWS

മരണവീട്ടിൽ 10 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, ഭയന്ന് കുട്ടി പീഡനവിവരം മറച്ചുവച്ചത് ഒന്നര വർഷം, കോടതി വളപ്പിൽ കയ്യിലിരുന്ന മൊബൈൽവച്ച് പ്രതിയെ അടിച്ച് താഴെയിട്ട് അമ്മ… ഒടുവിൽ വിധിയെത്തി, 45 കാരന് 64 വർഷം കഠിന തടവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്തു വയസുകാരിയെ ഭീഷണിപ്പെടുത്തി വായ പൊത്തിപ്പിടിച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് അറുപത്തിനാല് വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. പ്രതിയും കുട്ടിയുടെ ബന്ധു കൂടിയായ സുരേഷിനെതിരെ (45) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ. രേഖയാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

2019 സെപ്റ്റംബർ 30ന് കുട്ടിയുടെ അച്ഛൻറെ സഹോദരൻ മരിച്ച ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൃതദേഹം സംസ്കരിച്ച ശേഷം വീടിൻറെ മുകൾ നിലയിൽ ഇരുന്ന കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചതിന് ശേഷമാണ് പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞു ഭീഷണിപെടുത്തി. സംഭവത്തിന് ശേഷം പീഡിപ്പിച്ചെന്ന് പറയാതെ പ്രതി തന്നെ കെട്ടിപിടിച്ചുവെന്ന് വീട്ടിൽ ഉണ്ടായിരുന്ന അമ്മൂമ്മയോട് കുട്ടി പറഞ്ഞിരുന്നു. ഇതറിഞ്ഞ അമ്മൂമ്മ പ്രതിയെ അവിടെ വച്ചു മർദിക്കുകയും ചെയ്തു.

എന്നാൽ ഒന്നര വർഷം കഴിഞ്ഞ് സ്കൂളിൽ കൗൺസിലിങ് നടത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. അടുത്ത ബന്ധു കൂടിയായ പ്രതി ചെയ്ത പ്രവൃത്തി ഒരിക്കലും ന്യായീക്കരിക്കാൻ പറ്റാത്തതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ കുട്ടികളെ പീഡിപ്പിക്കാനുള്ള പ്രവണത വർധിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, അഡ്വക്കേറ്റ് നിവ്യ റോബിൻ എന്നിവർ ഹാജരായി.

കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും നാല് തൊണ്ടി മുതലും ഹാജരാക്കി. വലിയതുറ സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന ടി. ഗിരിലാൽ, ആർ പ്രകാശ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. വിചാരണ വേളയിൽ ഇരയായ കുട്ടിയുടെ അമ്മ പ്രതിയെ മർദിച്ചതിനും കോടതിയിലെത്തിയവർ സാക്ഷികളായി. അമ്മയെ കോടതി വിസ്തരിച്ചതിന് ശേഷമായിരുന്നു സംഭവം. എൻറെ മോളെ നീ തൊടുവോടാ… എന്ന് പറഞ്ഞ് പക്കലുണ്ടായിരുന്നു മൊബൈൽ കൊണ്ട് പ്രതിയെ അടിച്ച് വീഴിക്കുകയായിരുന്നു.

വിദേശികൾ പോയെങ്കിൽ സ്വദേശികൾ വരട്ടേ!! ഐപിഎല്ലിൽ വിദേശ താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ‘സൈൻ’ ചെയ്യാൻ അനുമതി, പക്ഷെ…

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026