BREAKING NEWS

‘ആഹാ!! ഇതു നമ്മുടെ റിജോയെ പോലെയുണ്ടല്ലോ… അവനും ഇതുപോലെയൊരു സ്കൂട്ടറുണ്ട്’, റിജോയെ പെടുത്തിയത് അയൽക്കാരി

· · 1 min read
Share: Copied!

തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി റിജോയിലേക്കുള്ള വഴി എളുപ്പത്തിൽ പോലീസിനു വെട്ടിക്കൊടുത്തത അയൽക്കാരിയായ വീട്ടമ്മ. ബാങ്കിൻറെ രണ്ടര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്തെല്ലാം പോലീസ് അന്വേഷണം നടത്തിയത്സി സിസിടിവി ദൃശ്യങ്ങൾ കാണിച്ചുകൊണ്ടായിരുന്നു. ഇതി‍ലുള്ള ദൃശ്യങ്ങൾ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ആരാണ് റിജോയെന്ന് ചോദിച്ചപ്പോൾ ഇവിടെ അടുത്തുള്ളയാളാണെന്നും ഇതുപോലെ ഒരു സ്കൂട്ടർ റിജോയ്ക്കുണ്ടെന്നും അവർ പറഞ്ഞു.

ഇതോടെ പോലീസ് നേരെ റിജോയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോഴേക്കും ആദ്യം തെരഞ്ഞത് സ്കൂട്ടർ അവിടെയുണ്ടോയെന്നായിരുന്നു, പൊലീസെത്തുമ്പോൾ സ്കൂട്ടർ ഉണ്ടായിരുന്നെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുമ്പോൾ സ്കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാൽ മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീടിനു മുന്നിലുണ്ടായിരുന്നു. ഇതോടെയാണ് റിജോ പോലീസിന്റെ വലയിലാകുന്നത്. കണ്ണാടി ഫിറ്റ്ചെയ്യാൻ ഓർത്ത റിജോ പക്ഷെ ഇട്ട ഷൂവിന്റെ കാര്യം മറന്നുപോയിരുന്നു.

‘മണ്ടനാ ഭൂലോക മണ്ടൻ!!, ഒന്നു കത്തി കാണിച്ചതേ മാറിത്തന്നു, അവർ മൂന്നും കൂടി എതിർത്താൽ ഞാൻ പേടിച്ചേനെ’- റിജോ… ആദ്യമെത്തിയത് കാലവധി കഴിഞ്ഞ എടിഎം കാർഡുമായി, സാഹചര്യം നോക്കിവച്ചു, അനുകൂല സമയമായപ്പോൾ മോഷണം, തിരികെ പോകാൻ റൂട്ട് മാപ്പ്

പത്താംക്ലാസ് വിദ്യാഭ്യാസം, ഭാര്യ വിദേശത്തു പണിയെടുത്തുണ്ടാക്കിയ കാശെല്ലാം ചിലവഴിച്ചു, 49 ലക്ഷം രൂപ കടം, ഭാര്യ നാട്ടിലെത്തുമ്പോഴേക്കും പണം കണ്ടെത്താൻ മോഷണം, ആദ്യ ശ്രമം നാലു ദിവസം മുൻപ്, പോലീസിനെ കണ്ട് ഉപേക്ഷിച്ചു

പലയിടത്തുനിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, ശരീര പ്രകൃതം നോക്കി പ്രതി മലയാളിയായിരിക്കാമെന്ന് ഉറപ്പിച്ചിരുന്നു. കയ്യിൽ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു റിജോയുടെ ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തി മുൻപ് ഗൾഫിലുണണ്ടായിരുന്നപ്പോൾ വാങ്ങിയതായിരുന്നു. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ പരമാവധി ക്യാമറയിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചിരുന്നു. പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടിൽ കയറിയത്. എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തതെന്നും ആരുടെയും സഹായം ഇല്ലായിരുന്നെന്നും റിജോ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് ശശി തരൂരിന്റെ വക എട്ടിന്റെ പണി… തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തവെന്ന് കെ. സുധാകരന്‍

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026