LATEST UPDATES

ക്യാംപിലെ ഭക്ഷണം അത്രപോര; പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിച്ച് സൂപ്പര്‍ താരം വിരാട്ട് കോഹ്‌ലി

· · 1 min read
Share: Copied!

ദുബായ്: ഇന്ത്യന്‍ ക്യാംപില്‍ പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിച്ച് സൂപ്പര്‍ താരം വിരാട്ട് കോഹ്‌ലി. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനു മുന്നോടിയായി ദുബായിലെ ഐസിസി അക്കാദമിയില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഫെബ്രുവരി 19ന് പാക്കിസ്ഥാനില്‍ തുടക്കമാകുന്ന ടൂര്‍ണമെന്റില്‍, തൊട്ടടുത്ത ദിവസം ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ശക്തമായ നിയന്ത്രണങ്ങള്‍ക്കു നടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ ദുബായില്‍ പരിശീലിക്കുന്നത്. സ്വന്തമായി ഷെഫിനെയോ സഹായികളെയോ സ്‌റ്റൈലിസ്റ്റിനെയോ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ നേരത്തേതന്നെ താരങ്ങളെ അറിയിച്ചിരുന്നു. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പഴ്‌സനല്‍ സ്റ്റാഫിനെ പോലും ഒപ്പം കൊണ്ടുപോകാന്‍ അനുമതി ലഭിച്ചിരുന്നില്ല.

മന്ത്രി സ്ഥാനം കിട്ടിയില്ല, തോമസ് കെ തോമസ് എംഎൽഎ എൻസിപി സംസ്ഥാന അധ്യക്ഷനാകും

ഈ സാഹചര്യത്തില്‍ ദുബായില്‍വച്ച് ഇന്ത്യന്‍ ക്യാംപില്‍ വിളമ്പുന്നതല്ലാതെ പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിക്കുകയാണു സൂപ്പര്‍ താരം വിരാട് കോലി. ഇന്ത്യന്‍ താരങ്ങളെ സഹായിക്കുന്നതിനായി ദുബായില്‍ ഏര്‍പ്പെടുത്തിയ മാനേജരെ ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്റെ താല്‍പര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി 15 മിനിറ്റിലേറെ നേരമാണു കോലി സംസാരിച്ചത്. തുടര്‍ന്ന് കോലിക്കു താല്‍പര്യമുള്ള ഭക്ഷണം മാനേജര്‍ പുറത്തുനിന്നു വരുത്തിച്ചു നല്‍കി. കുറച്ചു ഭക്ഷണം കഴിച്ച കോലി ബാക്കിയുള്ളത് പൊതിഞ്ഞെടുത്തു കൊണ്ടുപോകുകയും ചെയ്തു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ തോല്‍വിക്കു പിന്നാലെയാണ് താരങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ചാംപ്യന്‍സ് ട്രോഫിക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാന്‍ ബിസിസിഐ താരങ്ങളെ അനുവദിച്ചിട്ടില്ല. ഇതിനായി പ്രത്യേക നിര്‍ദേശങ്ങളും ബിസിസിഐ പുറത്തിറക്കി. ഒരു താരത്തിനും ഇക്കാര്യത്തില്‍ ഇളവു ലഭിക്കില്ലെന്ന് ബിസിസിഐ താരങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026