BREAKING NEWS

‘ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ കൊണ്ടു പൊയ്ക്കോളു, ഒരു കുഴപ്പവുമില്ല, നിങ്ങൾ എത്രയും പെട്ടന്ന് ആശുപത്രിയിലാക്ക്, ഞാൻ വിളിച്ച് പറഞ്ഞോളാം’; ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ മുഖമടിച്ചു വീണ് ​ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്കയച്ച് മുഖ്യമന്ത്രി

· · 1 min read
Share: Copied!

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട യുവാവിന് റോഡിൽ രക്ഷകനായി മുഖ്യമന്ത്രി വി.ഡി സതീശൻ. കൊച്ചി മഹാരാജാസ് കോളേജിൽ നടന്ന സമ്മേളനത്തിനുശേഷം പറവൂർക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്.

രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിൽ മുഖമടിച്ചുവീണാണ് യുവാവിനു ഗുരുതരമായി പരുക്കേറ്റത്. അപകടം കണ്ട ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി പരുക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. താൻ പൊക്കോളാം, എത്രയും വേ​ഗം ആശുപത്രിയിലെത്തിക്കാൻ ​ഗാഡ്സിനു നിർദേശവും നൽകി. വൈകുന്നേരമായിരുന്നു സംഭവം.

തുടർന്ന് അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരോട് ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026