BREAKING NEWS

റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

കാസർകോട്: ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തതായി പരാതി. സ്കൂളിൽ ഷൂ ധരിച്ചെത്തിയെന്നും ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നിട്ടുവെന്നും ആരോപിച്ചാണ് പ്ലസ് ടു വിദ്യാർഥികളായ 14 പേർ ചേർന്ന് അഞ്ച് പ്ലസ് വൺ വിദ്യാർഥികളെ അതിക്രൂരമായി മർദ്ദിച്ചത്.

സംഭവത്തിൽ മഞ്ചേശ്വരം പോലീസ് 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു. ഇതിൽ നാല് വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഉച്ചകഴിഞ്ഞ് സ്കൂളിൽ കയറുമ്പോൾ പടിക്കെട്ടിന് സമീപത്തുനിന്ന സീനിയർ വിദ്യാർഥികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് മർദനത്തിരയായ ഒരു വിദ്യാർഥി വെളിപ്പെടുത്തി.

തങ്ങളുടെ കൈകൾ പിന്നിലേക്ക് ഒടിക്കുകയും കവിളത്തടിക്കുകയും ഷൂ ധരിച്ച കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി ഇരയായ കുട്ടി പറഞ്ഞു. മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു. അതേസമയം റാഗിങ് സംഭവങ്ങളിൽ മുൻപും കുപ്രസിദ്ധമാണ് ബേക്കൂർ ഹയർ സെക്കൻഡറി സ്കൂൾ. മുൻപും പലതവണ വിദ്യാർഥികൾക്കെതിരെ സ്കൂൾ മാനേജ്മെന്റ് അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

‘ഒരു ചർച്ച പോലും നടത്താതെ എടുത്ത തീരുമാനം; പൊതു വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല; വിദ്യാർഥികളുടെ ഭാവി പരിഗണിക്കാതെയുള്ള നീക്കം‘: മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026