BREAKING NEWS

വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ​ഗോളുകൾ

· · 1 min read
Share: Copied!

ഹാംഗ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു പടു കൂറ്റൻ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യൻ വനിതകൾ തകർത്തു.

അതേപോലെ ഇന്ത്യയ്ക്കായി എട്ടു ഗോളുകൾ നേടിയ ദീപിക-ഷെഹ്‌റാവത്ത്, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒറ്റ വനിതാ ഹോക്കി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡും സ്വന്തമാക്കി. ടൂർണമെന്‍റിലെ രണ്ടാം റാങ്കുകാരായ ഇന്ത്യ ആദ്യ പകുതിയിൽ തന്നെ എട്ടു ഗോളുകൾ ഉസ്ബെക്ക് വല കുലുക്കി. ദീപിക 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിൽ എതിരാളികളുടെ വല നിറച്ചുകൊണ്ടേയിരുന്നു,

ദീപികയ്ക്കു പുറമെ ഇഷിക (11, 42, 54), നവ്‌നീത് കൗർ (23, 45), ലാൽതന്ത്‌ലുവാംഗി (43, 51), ലാൽറെംസിയാമി (ഏഴ്), ബൽജീത് കൗർ (12), നേഹ (18), സാക്ഷി റാണ (43) എന്നിവരാണ് ഇന്ത്യയുടെ മറ്റു ഗോൾ വേട്ടക്കാർ. അതേസമയം ഈ മത്സരത്തോടെ ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയ തന്‍റെ 320-ാം അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കി. ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം എന്ന വന്ദന കതാരിയയുടെ റിക്കാർഡിനൊപ്പം സവിതയുമെത്തി. തിങ്കളാഴ്‌ച ഇന്തോനേഷ്യക്കെതിരെയാണ്‌ ഇന്ത്യ രണ്ടാം മത്സരത്തിൽ കളത്തിലിറങ്ങുക.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026