BREAKING NEWS

‘രേണുവിന്റെ നില വളരെ ഗുരുതരം’; ഐസിയുവിൽ ചികിത്സയിൽ, പ്രാർഥനാ സഹായം അഭ്യർഥിച്ച് ശാരിക

· · 1 min read
Share: Copied!

കോട്ടയം: കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന റിയാലിറ്റി ഷോ താരം രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് സുഹൃത്തും റിയാലിറ്റി ഷോ താരവുമായ ശാരിക കെ.ബി. രേണു നിലവിൽ കോട്ടയം മെഡിക്കൽ കോളജിലെ ഐസിയുവിൽ ചികിത്സയിലാണെന്നും ആരോഗ്യനില വളരെ മോശമാണെന്നും രേണുവിന്റെ ചേച്ചി രമ്യ തന്നെ വിളിച്ച് അറിയിച്ചതായും ശാരിക പറഞ്ഞു.

അഞ്ച് കീമോ തെറാപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യനില വഷളായതിനാൽ ഇനിയൊരു കീമോ തെറാപ്പി കൂടി ചെയ്യുന്നത് ശരീരം താങ്ങില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ശാരിക വ്യക്തമാക്കി. അവസാന കീമോയ്ക്ക് ശേഷം പത്ത് ദിവസം കഴിഞ്ഞിട്ടും രേണുവിന് എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥയിലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഞ്ചോളം കീമോ തെറാപ്പികളാണ് രേണുവിന് ഇതുവരെ നൽകിയത്. ഓരോ കീമോയ്ക്കു ശേഷവും കടുത്ത വേദനയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. നാലാമത്തെ കീമോയ്ക്ക് ശേഷം പത്ത് ദിവസം കിടപ്പിലായിരുന്നെങ്കിലും പിന്നീട് എഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറ്റുള്ളവർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അഞ്ചാമത്തെ കീമോയ്ക്ക് ശേഷം ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു.

നിലവിൽ രേണുവിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ട് വലിയ തോതിൽ കുറഞ്ഞതായും ശാരിക പറഞ്ഞു. ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ അതിന് പകരമായി ശരീരത്തിലൂടെ പോഷണം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശാരിക വ്യക്തമാക്കി. രേണുവിന്റെ കുടുംബത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ പറഞ്ഞു.

‘രേണുവിനെ സ്നേഹിക്കുന്നവർ അവൾക്കുവേണ്ടി പ്രാർഥിക്കണം’ എന്ന അഭ്യർഥനയും ശാരിക നടത്തി. കടുത്ത വേദനയിലൂടെ കടന്നുപോകുമ്പോഴും രേണു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും ശാരിക പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ നിന്നും ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ മോഷ്ടിച്ചു, പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് പത്ത് ദിവസം

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026