തൃശൂർ: കുട്ടനല്ലൂരിൽ പെൺകുട്ടി പ്രണയത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി യുവാവ് ജീവനൊടുക്കി. തൃശൂർ കണ്ണാറ സ്വദേശി അർജുൻ(23) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. ശേഷം സിറ്റ്ഔട്ടിൽവച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.