LATEST UPDATES

തൊഴില്‍രംഗത്ത് ഉന്നതി.., സാമ്പത്തികമായി നേട്ടങ്ങള്‍.. നിങ്ങൾക്ക് ഇന്ന് എങ്ങനെ.. ( 30-01-2025- മകരം 17- വ്യാഴം)

· · 1 min read
Share: Copied!

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305,
8075211288

അശ്വതി: സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും, വാക്കുകള്‍ പാലിക്കും, ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.

ഭരണി: പ്രതിസന്ധികളെ മറികടക്കും, സഹായികളെ ലഭിക്കും, പിതൃതുല്യരില്‍നിന്ന് ഗുണാനുഭവങ്ങളുണ്ടാകും.

കാര്‍ത്തിക: തൊഴില്‍രംഗത്ത് മേന്മയുണ്ടാകും, സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങള്‍, വൈകാരികതയെ മാറ്റിവച്ച് പ്രവര്‍ത്തിക്കും.

രോഹിണി: സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, വിദേശയാത്ര സംബന്ധിച്ച് അറിയിപ്പ് ഉണ്ടാകും.

മകയിര്യം: ദൂരയാത്രകളുണ്ടാകും, ആരോഗ്യപ്രശ്നങ്ങളുണ്ടാകാം, സാമ്പത്തിക വിഷമതകളെ തരണം ചെയ്യും.

തിരുവാതിര: വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, സാഹസ പ്രവര്‍ത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം.

പുണര്‍തം: സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും.

പൂയം: ആരോഗ്യപരമായി ചില വിഷമതകളുണ്ടാകാം, പൂര്‍വിക സ്വത്ത് സംബന്ധിച്ച് കലഹം, ദൂരയാത്രഎന്നിവയുണ്ടാകാം.

ആയില്യം: തൊഴില്‍പരമായി ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, വിവേകപൂര്‍വം എല്ലാക്കാര്യത്തിലും തീരുമാനമെടുക്കും, സഹായവാഗ്ദാനങ്ങളുണ്ടാകും.

മകം: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നേടും, ശത്രുക്കള്‍ വര്‍ധിക്കും, ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് വിലകൊടുക്കും.

പൂരം: തൊഴില്‍രംഗത്ത് ഉന്നതിയുണ്ടാകും, വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും, സാമ്പത്തികലാഭം.

ഉത്രം: ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കും, സമൂഹത്തില്‍ അംഗീകാരം, യാത്രകള്‍ സഫലമാകും.

അത്തം: ജീവിതത്തില്‍ സ്വസ്ഥത കൈവരും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, അടിയന്തര സാഹചര്യങ്ങളില്‍ വിവേകത്തോടെ പെരുമാറും.

ചിത്തിര: സാഹസികപ്രവൃത്തികളില്‍നിന്ന് പിന്മാറണം, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ വഴികള്‍ കണ്ടെത്തും, സഹോദരഗുണമുണ്ടാകും.

ചോതി: സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടും, കുടുംബപരമായി നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ബന്ധുജനങ്ങളുടെ പിന്തുണലഭിക്കും.

വിശാഖം: വ്യാപാരരംഗങ്ങളില്‍ശോഭിക്കും, ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, ഭൂമിസംബന്ധമായി നേട്ടങ്ങളുണ്ടാകും, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

അനിഴം: കുടുംബ ബന്ധങ്ങളില്‍ ഇഴയടുപ്പം വര്‍ധിക്കും, സാമ്പത്തിക ശേഷി വര്‍ധിക്കും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

തൃക്കേട്ട: കാര്യസാധ്യം, സാമ്പത്തിക ലാഭം, സഹോദരഗുണം, സാഹസിക പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കണം, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം.

മൂലം: വിചാരിച്ച കാര്യങ്ങളില്‍ ആദ്യംതടസം നേരിടുമെങ്കിലും പിന്നീട് ശരിയാകും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, വാഹനഗുണം.

പൂരാടം: സഹോദരങ്ങളുടെ സഹായം ഉണ്ടാകും, വാക്കുകള്‍ തീക്ഷ്ണമാകാതെ ശ്രദ്ധിക്കണം, വ്യവസായ സംരംഭങ്ങളില്‍ വിജയം.

ഉത്രാടം: കാര്‍ഷിക രംഗത്ത് നേട്ടങ്ങളുണ്ടാകും, സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, പുതിയ വാഹനം വാങ്ങും.

തിരുവോണം: വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണം.

അവിട്ടം: ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക ലാഭം, വാസഗൃഹം മോടിപിടിപ്പിക്കാന്‍ തീരുമാനിക്കും, ബന്ധുഗുണം.

ചതയം: സമര്‍ഥമായി എല്ലാക്കാര്യങ്ങളിലും ഇടപെടും, സമൂഹമാധ്യമരംഗത്ത് വിവാദങ്ങളെ ക്ഷണിച്ചു വരുത്തും, സാമ്പത്തിക ഉന്നമനം.

പുരുരുട്ടാതി: മാനസികസമ്മര്‍ദം വര്‍ധിക്കും, സജ്ജനങ്ങളുമായി സമ്പര്‍ക്കം, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തിക ചെലവ് അധികരിക്കും.

ഉത്രട്ടാതി: പുത്രന്റെ നയപരമായ സമീപനങ്ങളില്‍ ആശ്വാസം തോന്നും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം.

രേവതി: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം, ദീര്‍ഘയാത്ര, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026