BREAKING NEWS

സ്വകാര്യ ബസുകാരുടെ മത്സരത്തിനിടയിൽപ്പെട്ട് ബൈക്ക് യാത്രികൻ, പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിച്ച് ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കണുന്നതിനിടെ ബസുകാർ മുങ്ങി

· · 1 min read
Share: Copied!

വൈറ്റില: ബസിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ചു സ്വകാര്യ ബസ് ജീവനക്കാർ മുങ്ങിയതായി പരാതി. അപകടത്തിൽ കുമ്പളം കൊപ്പറമ്പിൽ കെ.പി.രവീന്ദ്രന് (67) ആണ് ഗുരുതരമായി പരുക്കേറ്റത്. എളംകുളം മെട്രോ സ്റ്റേഷനു സമീപം വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.

രണ്ടു ബസുകൾ മത്സരയോട്ടം നടത്തി വരികയായിരുന്നതിനിടെ ബസുകളിൽ ഒന്ന് രവീന്ദ്രനെ തട്ടിയിട്ടത്. ഈ സമയം പിൻ ചക്രത്തിനടിയിൽ പെടാതിരുന്നതും തൊട്ടു പിന്നാലെ വരികയായിരുന്ന കാറ് പെട്ടെന്ന് ബ്രേക്കിട്ടതും കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ശ്രദ്ധയിൽ പെടുത്തിയതോടെ ബസ് അൽപം മുന്നിലേക്ക് മാറ്റി നിർത്തി. ഓടിക്കൂടിയ ആളുകളാണ് രവീന്ദ്രനെയും സ്കൂട്ടറും റോഡരികിലേക്കു മാറ്റിയത്.

ഇതിനിടെ ആശുപത്രിയിൽ എത്തിക്കാമെന്നു പറഞ്ഞ ബസുകാർ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാതെ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കിഴക്കേക്കോട്ടയിൽ ഇറക്കി ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടപ്പോഴേയ്ക്കും ബസുകാർ മുങ്ങി. പിന്നീട് ഓട്ടോറിക്ഷ പിടിച്ചാണ് വീട്ടിലെത്തിയത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. അതേസമയം പനങ്ങാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തോർത്ത് വിൽപന കൊണ്ടാണ് ജീവിതം പുലർത്തുന്നത്. പരുക്കേറ്റ തന്നെ ആശുപത്രിയിൽ ഉപേക്ഷിച്ച ബസുകാർക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്നാണ് ആവശ്യം

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026