BREAKING NEWS

ഭർത്താവ് ആക്രമിക്കാൻ വരുന്നതുകണ്ട് ഇറങ്ങിയോടി, പിന്നാലെയെത്തിയ യുവാവ് വെട്ടുകത്തിക്ക് വെട്ടിവീഴ്ത്തി, കയ്യിൽ കരുതിയ ആസിഡ് തലവഴിയൊഴിച്ചു!! നഴ്സിനു നേരെ ഭർത്താവിന്റെ കൊടുംക്രൂരത, ​ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിൽ

· · 2 min read
Share: Copied!

ബെംഗളൂരു: ജെ.പി. നഗർ മൂന്നാം ഘട്ടത്തിൽ 26കാരിയായ നഴ്സിന് നേരെ ഭർത്താവിന്റെ ആക്രമണം. ദാമ്പത്യ തർക്കത്തെ തുടർന്ന് യുവതിയെ വെട്ടുകത്തിയുമായി പിന്തുടർന്ന ഭർത്താവ് ആസിഡ് ഒഴിക്കുകയും ആക്രമിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു. പെട്ടെന്നുണ്ടായ ആക്രമണം കണ്ട് സ്ഥലത്തുണ്ടായിരുന്നവരും വഴിയാത്രക്കാരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറി. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം.

കൊൽക്കത്ത സ്വദേശിനിയായ മധുമിതയാണ് ഭർത്താവിന്റെ ക്രൂര ആക്രമണത്തിനിരയായത്. കഴിഞ്ഞ ഒന്നര വർഷമായി ജെ.പി. നഗറിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി. വ്യാഴാഴ്ച രാവിലെ 9.15ഓടെ പ്രഭാതഭക്ഷണം കഴിക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് തമിഴ്നാട് സ്വദേശിയായ ഭർത്താവ് വെങ്കിടേശൻ ഇവരെ പിന്തുടർന്നെത്തിയതെന്ന് പോലീസ് പറഞ്ഞു.

ബൈക്കിലെത്തിയ വെങ്കിടേശന്റെ കൈവശം കത്തിയും വെട്ടുകത്തിയും ആസിഡും ഉണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ക്ലിനിക്കിന്റെ ബേസ്മെന്റ് പാർക്കിങ് ഏരിയയിലേക്ക് മധുമിത ഓടിയെത്തിയതിന് പിന്നാലെ ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് ആസിഡ് ഒഴിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ആക്രമണത്തിനിടെ മധുമിത നിലവിളിച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരും പ്രദേശവാസികളും സ്ഥലത്തെത്തി. ചിലർ കല്ലെടുത്ത് പ്രതിയെ തടയാനും യുവതിയെ രക്ഷിക്കാനും ശ്രമിച്ചു. എന്നാൽ ഇവരെയും ആക്രമിക്കാൻ വെങ്കിടേശൻ ശ്രമിച്ചതായാണ് വിവരം. ഇതിനിടെ സമീപത്തെ ട്രാഫിക് സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവമറിഞ്ഞ് സ്ഥലത്തെത്തി. രക്ഷപ്പെടാൻ ശ്രമിച്ച വെങ്കിടേശനെ ഇവർ പിടികൂടുകയായിരുന്നു. തുടർന്ന് ജെ.പി. നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരുക്കേറ്റ മധുമിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വെങ്കിടേശനെ പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026
BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026