BREAKING NEWS

‘ബിഷപ്പ് ഹൗസിൽ പോയാൽ എന്താണ് കുഴപ്പം? അതെങ്ങനെ തിണ്ണ നിരങ്ങലാകും? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സന്ദർശനങ്ങളെയാണ് എതിർക്കുന്നത്; മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് എല്ലാവരെയും ചേർത്തു പിടിക്കാനാണ്; പക്ഷേ, വർ​ഗീയതയുമായി രമ്യതയില്ല‘- വി.ഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം ലത്തീൻ രൂപത ആസ്ഥാനം സന്ദർശിച്ചതിനെ സംബന്ധിച്ച് പ്രതികരണവുമായി വി. ഡി സതീശൻ. മന്ത്രി സഭാ യോ​ഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ, പ്രതിപക്ഷ നേതാവായിരിക്കുന്ന വേളയിൽ സാമുദായിക നേതൃത്വങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞിരുന്ന വി.ഡി സതീശൻ എന്തിനാണ് ഇപ്പോൾ ബിഷപ്പ്ഹൗസ് സന്ദർശിച്ചതെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്കിയത്.

‘ഞാൻ തിണ്ണനിരങ്ങാൻ പോകില്ലെന്ന് പറഞ്ഞിട്ടില്ല. ബിഷപ്പ് ഹൗസിൽ പോയാൽ എന്താണ് കുഴപ്പം? അത്തരം ഇടങ്ങളിൽ ഞാനെപ്പോഴും പോകാറുണ്ടല്ലോ? എല്ലാ വിഭാ​ഗങ്ങളുമായും അടുത്ത ബന്ധമുണ്ട്. മുമ്പ് നേതാക്കൻമാരോട് അങ്ങനെ പറഞ്ഞത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സന്ദർശനങ്ങളോടുള്ള എന്റെ എതിർപ്പ് കാരണമാണ്. ഇപ്പോൾ തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ? എന്നെ വിമർശിച്ചവരെയും മോശം പറഞ്ഞവരെയും പോയികാണും’. അദ്ദേഹം പറഞ്ഞു.

അതേസമയം, അതി സെക്കുലറായിട്ടുള്ള നിലപാടിൽ മാറ്റമില്ലെന്നും വർ​ഗീയത പറയുന്നവരെ ശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇടതുപക്ഷം ശക്തമായ സ്ഥലങ്ങളില്‍ യു.ഡി.എഫിനെ ‘താമരത്താങ്ങ്’ നല്‍കി ബിജെപി രക്ഷിച്ചു, മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്നായിരുന്നു മുസ്‍ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും പ്രചരണം, നടന്നത് ‘സ്ട്രേറ്റജിക് വോട്ടിങ്’, രാജീവ് ചന്ദ്രശേഖരനെ ജയിപ്പിച്ചത് യുഡിഎഫ്, ആരോപണവുമായി കെ കെ രാഗേഷ്

BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026
BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026