BREAKING NEWS

“ഈ അവതാരത്തെ കരുതിയിരിക്കുക”, എംഎല്‍എമാര്‍ക്കു പോലും അകത്ത് കടക്കാന്‍ കഴിഞ്ഞിരുന്നില്ല, പിന്നെ എങ്ങനെയാണ് റിനി ആൻ ജോർജ് വിഐപി പാസ് നേടിയത്?? പാർട്ടിക്ക് ഇത്രയും പേരുദോഷം ഉണ്ടാക്കിയ ആൾ എങ്ങനെ അകത്ത് കയറിക്കൂടി?? റിനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജിൽ മോഹനൻ

· · 1 min read
Share: Copied!

കണ്ണൂർ:  റിനി ആൻ ജോർജ് സത്യപ്രതിജ്ഞാ ചടങ്ങളിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ. ഈ അവതാരത്തെ കരുതിയിരിക്കുക എന്ന് എഴുതിയ റിനിയുടെ ചിത്രം വിജിൽ മോഹനൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. വിജിൽ മോഹനനു പിന്തുണയുമായി നിരവധിപ്പേർ കമന്റ് ചെയ്തിട്ടുണ്ട്.

വിഐപി പാസ് വാങ്ങി റിനി എങ്ങനെയാണ് അകത്ത് പ്രവേശിച്ചതെന്നാണ് വിജിൽ ചോദിക്കുന്നത്. ‘നമ്മുടെ പല സഹപ്രവർത്തകർക്കും ഒന്നാം പന്തലിരിപ്പിടത്തിലേക്കു പോലും എത്താനോ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാനോ കഴിയാതിരുന്നപ്പോൾ എങ്ങനെയാണ് വിഐപി പാസ് നേടി റിനി ആൻ ജോർജിനെപ്പോലെ ഈ പാർട്ടിക്കെതിരെ സംസാരിക്കുകയും പാർട്ടിക്ക് ഇത്രമാത്രം പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾ അകത്ത് കയറിക്കൂടിയത്?

കേരളത്തിലങ്ങോളമിങ്ങോളം സംഘടനാ പ്രവർത്തനങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും നടന്ന ജ്യോതി വിജയകുമാറിനെ പോലെയുള്ള ആളെപ്പോലും പൊലീസ് തടയുന്നതു നമ്മൾ കണ്ടു. എന്നാൽ റിനി ആൻ ജോർജിനെ ആരും തടഞ്ഞില്ല. അവർ വേദിയിൽ വരെ എത്തി. അതീവ സുരക്ഷയുള്ള തെലങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.വിജയിച്ച് വന്ന യുഡിഎഫിന്റെ എംഎൽഎമാരിൽ പലർക്കും ആ വേദിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026