BREAKING NEWS

15 കാരൻ പഞ്ചാബ് ബോളർമാരെ വായുവിൽക്കൂടി സ്റ്റേഡിയത്തിലേക്ക് തലങ്ങുംവിലങ്ങും പായിക്കുമ്പോൾ കമന്ററി ബോക്സിൽ നിന്നുയർന്ന ചോദ്യമിങ്ങനെ…’ഇനി ആരേക്കൊണ്ടിവനെ പിടിച്ചു കെട്ടാനാകും’?… ഓറഞ്ച് ക്യാപ് വീണ്ടും വൈഭവിലേക്ക്

· · 1 min read
Share: Copied!

പതിവിൽ നിന്ന് വിപരീതമായൊന്നും രാജസ്ഥാന്റെ ഓപ്പണിങ്ങിൽ ഇന്നലെയും സംഭവിച്ചില്ല. പഞ്ചാബിന്റെ ബോളർമാരെ അറഞ്ചംപുറഞ്ചം തല്ലിയൊരുക്കി. 16 പന്തിൽ അഞ്ച് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 43 റൺസ് നേടി മടങ്ങിയെങ്കിലും സീസണിലെ ഓറഞ്ച് ക്യാപ് താരം കൈക്കലാക്കിയായിരുന്നു ആ 15 കാരന്റെ മടക്കം. ഇതിനിടെ ഓരോ ബോളും വായുവിൽക്കൂടി സ്റ്റേഡിയത്തിലേക്ക് മൂളിപ്പറന്നു പായിക്കുമ്പോൾ ബോക്സിൽ നിന്നു ചോദിച്ചതിങ്ങനെ…ഇനി ആരേക്കൊണ്ടിവനെ പിടിച്ചു കെട്ടാനാകും?…

ശരിയാണ്… ആർക്കാണ് ഈ 15 കാരനെ പിടിച്ചുകെട്ടാനാവുക. അവനെതിരെ ബോളെടുക്കുന്ന ഓരോ ബോളർമാരുടെയും അവസ്ഥ എത്ര പരിതാപകരമായിരിക്കും. ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 44 .44 ശരാശരിയിലും 238.09 സ്ട്രൈക്ക് റേറ്റിലും 400 റൺസാണ് താരം നേടിയത്. അതിൽ 37 സിക്സറുകളും 34 ഫോറുകളുമുൾപ്പെടുന്നു. കൂടാതെ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയും നേടി. 167 പന്തിൽ 400 കടന്ന് ഏറ്റവും വേഗതയിൽ ഈ നേട്ടത്തിലെത്തുന്ന താരമായി വൈഭവ് സൂര്യവംശി. 380 റൺസ് നേടിയിരുന്ന അഭിഷേക് ശർമയാണ് രണ്ടാം സ്ഥാനത്ത്. കെ എൽ രാഹുൽ (358 ), വിരാട് കോഹ്‌ലി( 351 ), ഹെൻഡ്രിച്ച് ക്ലാസൻ(349 ) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

അതേസമയം പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കേ മറികടന്ന് ആറു വിക്കറ്റ് ജയം രാജസ്ഥാൻ സ്വന്തമാക്കി.
യശസ്വി ജയ്‌സ്വാൾ, ഡോണോവൻ ഫെരെയ്‌ര, വൈഭവ് സൂര്യവംശി, ശുഭം ദുബെ എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ആരുംകൊതിക്കുന്ന ജയം സമ്മാനിച്ചത്. ഇതോടെ പഞ്ചാബ് ഈ സീസണിലെ ആദ്യ പരാജയം അറിഞ്ഞു.

 

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026