BREAKING NEWS

ക്ഷേത്ര ദർശനത്തിനെത്തിയ ബിജെപി എംഎൽഎയുടെ മകളെ ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, കലികയറിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിന്റെ കരണംതീർത്ത് തല്ലി, അസഭ്യം പറഞ്ഞു!! കേസെടുത്ത് പോലീസ്, മകൾ‌ ചെയ്ത അതിക്രമത്തിൽ മാപ്പ് പറഞ്ഞ് എംഎൽഎ

· · 1 min read
Share: Copied!

ബെം​ഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പോലീസ് സബ് ഇൻസ്പെക്ടറെ മർദിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ആരത്തി ഉക്കട ക്ഷേത്രത്തിലാണ് സംഭവം. ഓഗസ്റ്റ് 12ന് രാത്രി 8.15ഓടെ ഭീമ അമാവാസി ആഘോഷങ്ങൾക്കിടെ ക്ഷേത്രപരിസരത്തായിരുന്നു സംഭവം. മണ്ഡ്യ വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സവിത പാട്ടീലിനാണ് മർദനമേറ്റതായി ആണു പരാതിയിൽ പറയുന്നത്.

പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സവിത പാട്ടീലിനെ തുമകൂരു റൂറൽ മണ്ഡലത്തിലെ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. കൂടാതെ ഐശ്വര്യ സബ് ഇൻസ്പെക്ടറെ തല്ലിയതായും പരാതിയിൽ പറയുന്നു.

ദർശനത്തിനായി ക്ഷേത്രത്തിലെത്തിയ ഐശ്വര്യയ്ക്ക് അകത്ത് പ്രവേശിക്കാൻ വൈകിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ ഐശ്വര്യ ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ലെന്നും, അതേസമയം ഒരു സർക്കിൾ ഇൻസ്പെക്ടറെ അകത്തേക്ക് പ്രവേശിപ്പിച്ചെന്നും എംഎൽഎ ആരോപിച്ചു.

സംഭവത്തിന് പിന്നാലെ സവിത പാട്ടീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാതനഹള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഐശ്വര്യയെ ഇതുവരെ കസ്റ്റഡിയിലെടുക്കുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, മകളുടെ ഭാഗത്തുനിന്ന് പോലീസുകാരിക്കെതിരെ അപമര്യാദയുണ്ടായതായി ആരോപിച്ച എംഎൽഎ ബി. സുരേഷ് ഗൗഡ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. മകൾ പോലീസുകാരിയെ തല്ലിയതിന്റെ വീഡിയോ താൻ കണ്ടിട്ടില്ലെന്നും, എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ താൻ മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു.

“എന്റെ മകൾ ക്ഷേത്രത്തിൽ പോയതാണ്. ശ്രീകോവിലിലേക്ക് പോകാൻ അവൾ ആവശ്യപ്പെട്ടു. പോലീസ് അവളെ അനുവദിച്ചില്ല. പിന്നീട് പോലീസ് ഉദ്യോഗസ്ഥ മകളെ അധിക്ഷേപിച്ചെന്നാണ് പറയുന്നത്. അതിന് പിന്നാലെയാണ് തർക്കമുണ്ടായത്. മകൾ ഉദ്യോഗസ്ഥയെ തല്ലുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല. സംഭവിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു,” എന്നാണ് എംഎൽഎ പ്രതികരിച്ചത്.

സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരം!! പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങി അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന് വിചാരിച്ചാൽ ഈ സ്ഥാനം രാജിവെച്ച് പാണക്കാട്ടെ അടിമപ്പണി ചെയ്യുന്നതായിരിക്കും വിഡി സതീശന് നല്ലത്- വിദ്വേഷ പ്രസം​ഗവുമായി ബിജെപി നേതാവ്

BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026