BREAKING NEWS

ന​ഗരസഭയിൽ എൽഡിഎഫ് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം നഷ്ടമാക്കുന്നു, അടിയന്തര പ്രമേയ നീക്കം ഉടനില്ല!! പ്രമേയത്തെ പിൻതുണയ്ക്കാത്തതിനു പിന്നിൽ ബിജെപി- എൽഡിഎഫ് ഒത്തുകളി, സു​ഗതന്റെ കാര്യത്തിൽ തീരുമാനമാകാതെ യുഡിഎഫ് പിന്നോട്ടില്ല- കെഎസ് ശബരിനാഥൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ അടിയന്തര പ്രമേയ നീക്കം ഉടനില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ. വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നല്ലൊരു അവസരം എൽഡിഎഫ് നഷ്ടമാക്കുന്നുവെന്നും ശബരിനാഥനൻ പറഞ്ഞു. അതേസമയം ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ടുപോകും. പോലീസ് പിടികൂടിയ കാപ്പാ കേസ് പ്രതി സുഗതനെ പുറത്താക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ശബരിനാഥൻ വ്യക്തമാക്കി. പ്രമേയത്തെ പിന്തുണയ്ക്കാത്തത് ബിജെപിയും എൽ.ഡി.എഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ശബരിനാഥൻ ആരോപിച്ചിരുന്നു.

അതേസമയം നേരത്തെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചെങ്കിലും അതിനെ പിന്തുണയ്ക്കുന്നതിൽ എൽഡിഎഫ് തീരുമാനമെടുത്തിരുന്നില്ല. മാത്രമല്ല അവിശ്വാസത്തിന് പിന്തുണ തേടി യുഡിഎഫ് സമീപിച്ചിട്ടില്ലെന്നാണ് സിപിഎം. ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞത്. ഇക്കാര്യത്തിലെ നയപരമായ തീരുമാനം പാർട്ടി സംസ്ഥാനതലത്തിലാണ് എടുക്കേണ്ടത്. അങ്ങനെയൊരു കാര്യം നിലവിൽ പാർട്ടിയുടെ പരിഗണനയിലില്ലെന്നും ജോയ് പറഞ്ഞു.

കാപ്പ കേസിൽപ്പെട്ട കൗൺസിലറെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട് എൽഡിഎഫ്. സമരം തുടരുമ്പോഴും യുഡിഎഫ് ഒരു പ്രതിഷേധപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്നും വി. ജോയ് പറഞ്ഞു. അതേസമയം, ബിജെപി ഭരണസമിതിക്കെതിരെ ആര് അവിശ്വാസപ്രമേയം കൊണ്ടുവന്നാലും എതിർക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞദിവസം വി. ശിവൻകുട്ടി പറഞ്ഞത്. അതിനിടെ അവിശ്വാസപ്രമേയത്തെ നേരിടാൻ ഭരണസമിതി തയ്യാറാണെന്ന് മേയർ വി.വി. രാജേഷും പ്രഖ്യാപിച്ചിരുന്നു.

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026