BREAKING NEWS

പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്, അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’…പത്മകുമാറിന്റെ മറുപടി തൃപ്തികരമല്ല, തുടര്‍നടപടികള്‍ ഉണ്ടാകും, എസ്ഐടി റിപ്പോർട്ടും പരി​ഗണിക്കും, തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് കണ്ടെത്തിയിട്ടില്ല- ത്മകുമാറിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്

· · 1 min read
Share: Copied!

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. പത്മകുമാര്‍ പാർട്ടിക്ക് നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പാര്‍ട്ടി പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

‘പാര്‍ട്ടിക്ക് അതിന്റേതായ ചിട്ടകളുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമല സ്വർണ്ണകൊള്ളയാണെന്ന് കണ്ടെത്തിയിട്ടില്ല. ചില സ്ഥലങ്ങളില്‍ ഇതും സ്വാധീനിച്ചിട്ടുണ്ട്. അതുപേലെ കുറ്റപത്രത്തിലെ കണ്ടെത്തലടക്കം പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടും. പാര്‍ട്ടി കണ്ടെത്തിയ കാര്യങ്ങളിലും വിശദീകരണം ആവശ്യപ്പെടും. അന്വേഷണ വിധേയമായാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തത്. അങ്ങനെ ഒരു പൊതുവികാരം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞിരിക്കുകയാണ്. പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്. അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’- തോമസ് ഐസക് പ്രതികരിച്ചു.

അതേസമയം ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെ അനുമതിയോടെയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ പാർട്ടി കടുത്ത നടപടിയിലേക്ക് പോയില്ല.

‘1980-ൽ ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളികൾക്കായി 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺ​ഗ്രസിന് ഇതേ മനോഭാവമായിരുന്നു; അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമാക്കുന്ന പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനം’: ബിനീഷ് കോടിയേരി

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026