BREAKING NEWS

ദി​വ​സ​വും റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ന്നു​ണ്ട്, അവരുടെ കുടുംബങ്ങൾക്കെല്ലാം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മോ? ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ഴു​തി ജോ​ലി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ആശ്രിത നിയമനം നടത്താനൊക്കില്ല- കരുർ ദുരന്തത്തിൽ വിജയ്ക്ക് പിഴച്ചു…ആശ്രിതർക്കു നൽകിയ സർക്കാർ ജോലി റദ്ദാക്കി ഹൈക്കോടതി

· · 1 min read
Share: Copied!

ചെ​ന്നൈ: ക​രു​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കുമെന്ന വി​ജ​യ് സ​ർ​ക്കാ​രി​ൻറെ തീ​രു​മാ​നം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഈ തീരുമാനം ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 16 അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ വി​ജ​യ് പ​ങ്കെ​ടു​ത്ത റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇതോടെ ഇവരുടെ ആശ്രതർക്ക് ജോലി വാ​ഗ്ദാനം ചെയ്തിരുന്നു വിജയ്.

ഇതിടനോടകം ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ 32 പേ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി ആ​ശ്രി​ത നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി​യി​രു​ന്നു. ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സർക്കാർ നൽകിയ വിശദീകരണം. എ​ന്നാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​ർ ജോ​ലി​ക​ൾ ന​ൽ​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​വും വ്യാ​പ​ക വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഈ വി​ഷ​യ​ത്തി​ൽ കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ഴു​തി ജോ​ലി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ദി​വ​സ​വും റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ല്ലാം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​തേ​സ​മ​യം, വി​ജ​യ് താ​മ​സി​ച്ചെ​ത്തി​യ​തും മ​തി​യാ​യ കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യു​മാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ പോ​ലീ​സി​ൻറെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും ഗൂ​ഢാ​ലോ​ച​ന​യു​മാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ടി​വി​കെ​ പറയുന്നത്.

ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാ​ഗ്ദാനം ചെയ്തു, അശ്ലീല ചുവയോടെ സംസാരിച്ചു, അഗതിമന്ദിരത്തിലെ നേഴ്സിന് നേരെ കൊലക്കേസ് പ്രതിയായ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമം, പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026
BREAKING NEWS
റിമി ടോമിക്ക് ഇന്ന് വിവാഹം; ചടങ്ങ് വരൻ മുംബൈ മലയാളി ലിബിൻ മാത്യു ജനിച്ചുവളർന്ന ഡോംബിവല്ലിയിൽ , പങ്കെടുക്കുന്നത് അടുത്ത ബന്ധുക്കൾ മാത്രം
14 Nov 2026
BREAKING NEWS
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ​ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവു‍ഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
14 Nov 2026