BREAKING NEWS

‘1980-ൽ ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളികൾക്കായി 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺ​ഗ്രസിന് ഇതേ മനോഭാവമായിരുന്നു; അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമാക്കുന്ന പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനം’: ബിനീഷ് കോടിയേരി

· · 1 min read
Share: Copied!

തിരുവനന്തപുരം: പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിൽ എത്തില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കോടിയേരി. 1980-ൽ ഇന്ത്യയിലാദ്യമായി ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയത്. ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നാണ് അന്ന് അവർ വാദിച്ചത്. പാവപ്പെട്ടവരുടെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോൺഗ്രസിന്റെ ഈ ഉപരിവർഗ്ഗ ചിന്താഗതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിച്ചെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.

ബിനീഷ് കോടിയേരിയുടെ കുറിപ്പിന്‍റെ പൂർണ്ണരൂപം

ചരിത്രം ആവർത്തിക്കുകയാണ്; പാവങ്ങളോടുള്ള കോൺഗ്രസ് മനോഭാവം മാറുന്നില്ല!

പുരുഷന്മാർക്ക് സൗജന്യങ്ങൾ കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിന് തന്നെ തിരിച്ചു കിട്ടും എന്ന രീതിയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ബസ്സിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണ്.

ഇത് ആദ്യമല്ല കോൺഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഇതിനൊരു കൃത്യമായ ചരിത്ര പശ്ചാത്തലമുണ്ട്. 1980-ൽ ഇന്ത്യയിലാദ്യമായി അന്നത്തെ ഇ.കെ. നായനാർ സർക്കാർ കർഷകത്തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയത്. പാവപ്പെട്ട തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് പ്രത്യുൽപാദനപരമല്ലെന്നും, ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നുമായിരുന്നു അന്ന് അവർ വാദിച്ചത്.

വർഷങ്ങൾ കഴിഞ്ഞിട്ടും പാവപ്പെട്ടവന്റെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോൺഗ്രസിന്റെ ഈ ‘ഉപരിവർഗ്ഗ ചിന്താഗതി’ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഈ പുതിയ പ്രസ്താവനയിലൂടെ വീണ്ടും തെളിയുകയാണ്. സാധാരണക്കാരായ മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും മാനിക്കാൻ ഇനിയെങ്കിലും ഇവർ തയ്യാറാകണം.

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026