BREAKING NEWS

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങൾ രാജി സ്വീകരിച്ചു തുടങ്ങിയ സ്ഥിതിക്ക്, ദയവായി എന്റെ രാജി സ്വീകരിക്കൂ…7 വർഷമായി’… കണ്ണൻ ഗോപിനാഥൻ!! ‘സർ, അദ്ദേഹം ഫേസ്ബുക്കിലും എക്സിലും അത്ര സജീവമല്ല, ഇപ്പോൾ അദ്ദേഹം ഇൻസ്റ്റാഗ്രാം വഴിയാണ് കാര്യമായി ഭരണം നടത്തുന്നത്, റീലുകൾ മാത്രമേ സ്വീകരിക്കൂ’- കമെന്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി രാജി സ്വീകരിച്ചുതുടങ്ങിയ സാഹചര്യത്തിൽ തന്റെ രാജി കൂടി സ്വീകരിക്കണമെന്നും ഏഴ് വർഷമായി എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കണ്ണൻ ​ഗോപിനാഥന്റെ കുറിപ്പ് ഇങ്ങനെ-
പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, നിങ്ങൾ രാജി സ്വീകരിച്ചു തുടങ്ങിയ സ്ഥിതിക്ക്, ദയവായി എന്റെ രാജി സ്വീകരിക്കൂ.7 വർഷമായി!!

അതേസമയം രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ‘സർ, അദ്ദേഹം ഫേസ്ബുക്കിലും എക്സിലും അത്ര സജീവമല്ല. ഇപ്പോൾ അദ്ദേഹം ഇൻസ്റ്റാഗ്രാം വഴിയാണ് കാര്യമായി ഭരണം നടത്തുന്നത്, റീലുകൾ മാത്രമേ സ്വീകരിക്കൂ’. എന്നായിരുന്നു ഒരു കമെന്റ്. ‘അതെ അതെ.. ഇൻസ്റ്റാഗ്രാമിൽ എങ്ങനെ രാജിക്കത്ത് നൽകാം എന്ന് ഞാൻ തിരയുകയാണെന്ന്’ എന്ന് കണ്ണൻ ഗോപിനാഥനും ഇതിന് പരിഹാസ രൂപേണ മറുപടി നൽകി.

അതേസമയം കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് കണ്ണൻ സിവിൽ സർവീസിൽനിന്ന് രാജിവെച്ചത്. എന്നാൽ ഈ രാജി ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണൻ. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണൻ സജീവമായിരുന്നു. 2019ൽ രാജി സമർപ്പിച്ച അദ്ദേഹം 2025ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു.

ദി​വ​സ​വും റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ന്നു​ണ്ട്, അവരുടെ കുടുംബങ്ങൾക്കെല്ലാം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മോ? ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ഴു​തി ജോ​ലി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ആശ്രിത നിയമനം നടത്താനൊക്കില്ല- കരുർ ദുരന്തത്തിൽ വിജയ്ക്ക് പിഴച്ചു…ആശ്രിതർക്കു നൽകിയ സർക്കാർ ജോലി റദ്ദാക്കി ഹൈക്കോടതി

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026